
ആലപ്പുഴ: കെ.സി വേണുഗോപാലിന്‍റെ തിരിച്ചുവരവോടെ താരമണ്ഡലമായി മാറിയ ആലപ്പുഴയില്‍ പ്രചാരണത്തിനായി യുഡിഎഫ് ഘകടകക്ഷി നേതാക്കളുടെ ഒഴുക്ക്. ദേശീയ തലത്തിലെ തിരക്ക് മൂലം കെ.സിയുടെ സാന്നിദ്ധ്യം മണ്ഡലത്തില്‍ സ്ഥിരമായി ഉണ്ടാകില്ലെന്നിരിക്കെ, അത് മറികടക്കാനുളള കൊണ്ടുപിടിച്ചുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും നേതാക്കളും.
കെസി വേണുഗോപാലിന്റെ പ്രചാരണം തുടങ്ങി മൂന്നാം ദിവസം തന്നെ പ്രമുഖ നേതാക്കളാണ് മണ്ഡലത്തിൽ പ്രചാരണത്തിനായി എത്തിയിരിക്കുന്നത്. തുറവൂരിൽ കെസിയുടെ പ്രചാരണത്തിന് നൽകിയ സ്വീകരണത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമും ചേര്‍ത്തലയിൽ ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണും അടക്കം മുൻനിര നേതാക്കളാണ് പങ്കെടുത്തത്.
ഓരോ സ്ഥലത്തും പ്രസംഗത്തിൽ താൻ മണ്ഡലത്തിൽ സ്ഥിരമായി ഉണ്ടാവില്ലെന്ന് കെസി ആവര്‍ത്തിച്ച് വോട്ടര്‍മാരെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ഇന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനടക്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ആലപ്പുഴ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തുന്നുണ്ട്. കഴിഞ്ഞ തവണ കൈവിട്ട ഏക മണ്ഡലം ഏത് വിധേനയും തിരിച്ചു പിടിക്കാനുള്ള ശ്രമമമാണ് യുഡിഎഫ് ക്യാമ്പ് നടത്തുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam