ആ സസ്പെൻസ് ബിജെപി ഇന്ന് പൊളിക്കും; തിരുവനന്തപുരത്ത് കോൺഗ്രസ് വിടുന്ന പുതിയ നേതാക്കളെ ഇന്ന് അറിയാം

Published : Mar 14, 2024, 06:18 AM IST
ആ സസ്പെൻസ് ബിജെപി ഇന്ന് പൊളിക്കും; തിരുവനന്തപുരത്ത് കോൺഗ്രസ് വിടുന്ന പുതിയ നേതാക്കളെ ഇന്ന് അറിയാം

Synopsis

പത്മജ വേണുഗോപാൽ ബിജെപിയിൽ ചേര്‍ന്നത് ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ ചര്‍ച്ചയായിരിക്കെയാണ് കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് പോകുന്നത്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയില്‍ ചേരും. രാവിലെ 11 മണിക്ക് വിളിച്ചിട്ടുളള വാർത്ത സമ്മേളനത്തിൽ നേതാക്കള്‍ പാർട്ടിയിൽ ചേരുമെന്നാണ് ബിജെപി നേതൃത്വം അറിയിച്ചിട്ടുള്ളത്. എന്നാല്‍ ആരാണ് എന്ന വിവരം സസ്പെന്‍സാക്കി വച്ചിരിക്കുകയാണ് ബിജെപി. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, ഇടത്, വലത് മുന്നണികളില്‍ നിന്ന് നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചത്. പത്മജ വേണുഗോപാൽ ബിജെപിയിൽ ചേര്‍ന്നത് ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ ചര്‍ച്ചയായിരിക്കെയാണ് കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് പോകുന്നത്. പുതുതായി പാര്‍ട്ടിയിൽ ചേരുന്ന നേതാക്കൾ പ്രമുഖരാവുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം