
തിരുവനന്തപുരം: 150 ഓളം മോഷണ കേസുകളിലെ പ്രതി മോഷണ ശ്രമത്തിനിടെ പിടിയില്‍. നെടുമങ്ങാട് സ്വദേശിയായ യാത്ര വിജയൻ എന്ന വിജയന്‍ (57) ആണ് പിടിയിലായത്. പടന്താലു മൂട്ടിലെ ഫ്രൂട്സ് കടയിൽ മോഷണം നടന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കടയുടെ ഷട്ടര്‍ കുത്തിപ്പൊളിച്ച് ഒന്നേകാല്‍ ലക്ഷം രൂപയാണ് മോഷ്ടിച്ച്. കഴിഞ്ഞ ദിവസം രാത്രിയില്‍ പെട്രോളിങ് നടത്തുന്നതിനിടെയാണ് മറ്റൊരു കട കുത്തിത്തുറക്കാന്‍ ശ്രമിക്കുന്ന ഇയാളെ പൊലീസ് പിടികൂടുന്നത്. സംശയാസ്പദമായ രീതിയില്‍ വിജയനെ കണ്ടതോടെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു. ഫ്രൂട്ട്‌സ് കട കുത്തി തുറന്ന് മോഷണം നടത്തിയത് താനാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചിട്ടുണ്ട്.
ആറു മാസത്തിലൊരിക്കലാണ് ഇയാൾ സ്വന്തം വീട്ടിലെത്തുന്നത്. പകല്‍ സമയങ്ങളില്‍ ചുറ്റിക്കറങ്ങി ആളില്ലാത്ത വീടും കടകളും നോക്കിവെച്ച ശേഷം രാത്രിയില്‍ മോഷണം നടത്തുന്നതാണ് രീതി. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, ബസ് യാത്ര നടത്തില്ല, സ്വര്‍ണ്ണാഭരണങ്ങള്‍ മേഷ്ടിക്കില്ല, പണം മാത്രം മോഷ്ടിക്കുന്നതാണ് പ്രതിയുടെ പ്രത്യേകത. ഇയാൾക്ക് തമിഴ്‌നാട്ടിലും കേരളത്തിലുമായി 150 ഓളം മോഷണ കേസുകള്‍ ഇയാൾ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam