'ആ മോശം കാഴ്ചയുടെ ഫോട്ടോസ് കയ്യിലുണ്ട്, എല്ലാം മുഖ്യമന്ത്രിയുടെ മകളോട് പറഞ്ഞിരുന്നു'; മന്ത്രി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ

Published : Mar 09, 2026, 02:57 PM IST
Bindu Menon, wife of Kerala Minister KB Ganesh Kumar, during an interview with Asianet News

Synopsis

മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോൻ രംഗത്ത്. വാളകത്തെ വീട്ടിൽ വെച്ച് മന്ത്രിയെ മോശം സാഹചര്യത്തിൽ കണ്ടെന്നും അതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി.  

തിരുവനന്തപുരം: മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു മേനോൻ. മന്ത്രിയെ വാളകത്തെ വീട്ടിൽ അതീവ മോശമായ സാഹചര്യത്തിൽ താൻ നേരിട്ടു കണ്ടുവെന്നും അതിന്റെ തെളിവുകൾ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ടെന്നും ഭാര്യ ബിന്ദു മേനോൻ വെളിപ്പെടുത്തി. തനിക്ക് 'വട്ടാണെന്ന്' വരുത്തിത്തീർക്കാൻ മന്ത്രി ശ്രമിക്കുന്നതിനാലാണ് ഇപ്പോൾ എല്ലാം തുറന്നു പറയുന്നതെന്നും അവർ വ്യക്തമാക്കി. ഇത് നേരത്തെ തന്നെ തുടങ്ങിയതാണെന്നും വര്‍ഷങ്ങളായി സഹിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ മകളോട് കാര്യങ്ങളെല്ലാം പറഞ്ഞതാണെന്നും ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ണ്ട് മാസം മുൻപ് വാളകത്തെ വീട്ടിൽ വെച്ച് മന്ത്രിയെ വളരെ മോശം സാഹചര്യത്തിലാണ് കണ്ടത്. അവിടെ കണ്ടത് മോശമെന്ന് പറയുന്നതിനും അപ്പുറമുള്ള കാര്യങ്ങളാണ്. ഈ ദൃശ്യങ്ങൾ പകർത്തിയപ്പോൾ മന്ത്രിയുടെ സ്റ്റാഫുകൾ ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും തന്നെ തടയുകയും ചെയ്തു. സഹായിയായ ശാന്തൻ മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചപ്പോൾ പ്രദീപ് എന്നയാൾ വാതിൽ അടച്ചു. അവിടെയുണ്ടായിരുന്ന സ്ത്രീയെ ശാന്തൻ തന്നെയാണ് കാറിൽ കയറ്റി വിട്ടത്. ഇതിന് ശേഷം മന്ത്രി മുറിയിൽ കയറി വാതിൽ അടച്ചു. സാറിന് ഒരു തെറ്റ് പറ്റിപ്പോയി എന്ന് സെക്രട്ടറി മനോജ് പറഞ്ഞതായും ബിന്ദു വെളിപ്പെടുത്തി.

ബിജെപി കൗൺസിലറായ ശ്രീലേഖയുടെ നിർദ്ദേശപ്രകാരമാണ് പൊലീസിന്റെ സഹായം തേടിയത്. എന്നാൽ സംഭവസ്ഥലത്തെത്തിയ പൊലീസ് തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് കൈയൊഴിയുകയായിരുന്നു. നടന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെ മകളോട് സംസാരിച്ചിരുന്നു. എന്നാൽ നിലവിൽ നിയമനടപടികൾക്ക് താൻ താല്പര്യപ്പെടുന്നില്ലെന്നും ബിന്ദു മേനോൻ പറഞ്ഞു.

2019 മുതൽ തന്നെ വിവാഹബന്ധത്തിൽ പ്രശ്നങ്ങളുണ്ട്. മന്ത്രിയായതിന് ശേഷം നിരവധി സ്ത്രീകളുടെ പേരിൽ വഴക്കുകൾ ഉണ്ടായിട്ടുണ്ട്. ഇതേക്കുറിച്ച് ചോദിക്കുമ്പോൾ തനിക്ക് സംശയരോഗമാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുകയാണ് ഗണേഷ് കുമാർ ചെയ്തതെന്നും ബിന്ദു മേനോൻ ആരോപിച്ചു. നിരവധി തവണ ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നുവെങ്കിലും മന്ത്രി ഇതുവരെ മാപ്പ് പറയാൻ പോലും തയ്യാറായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സഹായം ചോദിച്ച് ബിന്ദു വിളിച്ചിരുന്നു, പറഞ്ഞ കാര്യങ്ങൾ വിവരിക്കുന്നത് ശരിയല്ല'; സ്ഥിരീകരിച്ച് ആര്‍ ശ്രീലേഖ
കോൺഗ്രസും സിപിഎമ്മും രണ്ട് വ്യത്യസ്ത പാർട്ടികളല്ല, പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുന്നതിൽ അവർ ഒന്നാണെന്ന് രാജീവ് ചന്ദ്രശേഖര്‍