സെർവർ വീണ്ടും തകരാറിൽ; സെക്രട്ടേറിയറ്റിൽ ഇ-ഫയൽ നീക്കം താറുമാറായി

Published : Mar 30, 2019, 01:18 PM ISTUpdated : Mar 30, 2019, 02:06 PM IST
സെർവർ വീണ്ടും തകരാറിൽ; സെക്രട്ടേറിയറ്റിൽ ഇ-ഫയൽ നീക്കം താറുമാറായി

Synopsis

സാമ്പത്തിക വർഷാവസാനം അനുമതി നൽകേണ്ട നൂറുകണക്കിന് ഫയലുകളുടെ നീക്കം നിലച്ചിരിക്കുകയാണ്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ഇ-ഫയൽ നീക്കം താറുമാറായി. സെർവർ തകരാറിലായത് കൊണ്ടാണ് ഫയൽ നീക്കം നടക്കാത്തത്. സാമ്പത്തിക വർഷാവസാനം അനുമതി നൽകേണ്ട നൂറുകണക്കിന് ഫയലുകളുടെ നീക്കം നിലച്ചിരിക്കുകയാണ്. കൂടുതൽ ഫയലുകൾ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്നമാണെന്നാണ് എൻഐസി അറിയിക്കുന്നത്. 

എൻഐസിയുടെ മേൽനോട്ടത്തിലാണ് കപ്യൂട്ടർവത്ക്കരണം നടത്തിയത്. എന്തെങ്കിലും സാങ്കേതികപ്രശ്നങ്ങൾ വന്നാൽ അവർ തന്നെ പരിഹരിക്കണം. വകുപ്പിൽ സാങ്കേതികവിദഗ്ദൻ ഇല്ലാത്തത് ഒരു ബുദ്ധിമുട്ടായി ജീവനക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. 

1988 മുതലുള്ള രജിസ്ട്രേഷനുകളാണ് കപ്യൂട്ടറിലുള്ളത്. എന്നാൽ മുപ്പത് വർഷം മുൻപത്തെ പോക്കുവരവ് ചോദിച്ചാൽ നോക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്. കാലതാമസവും അഴിമതിയും ഒഴിവാക്കാൻ കപ്യൂട്ടർ‍വത്ക്കരണത്തിലേക്ക് മാറിയെങ്കിലും സർട്ടിഫിക്കറ്റുകൾക്കായി ദിവസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥ തന്നെയാണ് ഇപ്പോഴും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ലീഗിന് കൂടുതൽ സീറ്റിന് അര്‍ഹതയുണ്ട്, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ ലീഗ് യുവാക്കള്‍ക്ക് കൂടുതൽ അവസരം നൽകണം'; പികെ ഫിറോസ്
ഒന്നും മിണ്ടാതെ രാഹുൽ, തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലെ 408-ാം മുറിയിൽ 10 മിനിറ്റ് തെളിവെടുപ്പ്, രജിസ്റ്റർ വിവരങ്ങളടക്കം ശേഖരിച്ച് പൊലീസ്