രജിസ്ട്രേഷൻ വകുപ്പിൽ ആധാര രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ നാല് ദിവസം തടസ്സപ്പെടും, അറിയിപ്പ്

Published : Jul 06, 2024, 06:44 PM IST
രജിസ്ട്രേഷൻ വകുപ്പിൽ ആധാര രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ നാല് ദിവസം തടസ്സപ്പെടും, അറിയിപ്പ്

Synopsis

ഓഫീസ് പ്രവൃത്തി ദിനമായ ജൂലൈ 15 ന് സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരം രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ തടസപ്പെടും

തിരുവനന്തപുരം: രജിസ്ട്രേഷൻ വകുപ്പിൽ ആധാര രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി ഉപയോഗിക്കുന്ന https://pearl.registration.kerala.gov.in വെബ് പോർട്ടലിൽ ജൂലൈ 13 മുതൽ 16 വരെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ തടസപ്പെടുമെന്ന്  രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ അറിയിച്ചു.

ഓഫീസ് പ്രവൃത്തി ദിനമായ ജൂലൈ 15 ന് സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരം രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ തടസപ്പെടും. വിവരം പൊതുജനങ്ങളെ അറിയിക്കുന്നു. ആധാരം രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾക്കായുള്ള തീയതിയും സമയക്രമവും മറ്റൊരു ദിവസത്തേക്ക് മാറ്റി നൽകിക്കൊണ്ട് പൊതുജനങ്ങൾ സഹകരിക്കണമെന്നും രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ അഭ്യർത്ഥിച്ചു.

കെണിയൊരുക്കി വീണ്ടും ദേശീയപാത, സ്കൂട്ടര്‍ ചെളിക്കുണ്ടിൽ തെന്നിവീണ് പരിക്കേറ്റ ലോട്ടറിക്കട ജീവനക്കാരൻ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി
ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'