
ആലപ്പുഴ: ചെറുതനയിൽ തെരുവുനായുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ഇന്നലെ രാത്രി 12 വയസ്സുകാരിക്കാണ് ആദ്യം നായയുടെ കടിയേറ്റത്. ഇന്ന് പുലർച്ചെ ആറുമണിയോടെ ജോലിക്ക് ആവശ്യങ്ങൾക്കായി ഇറങ്ങിയ അഞ്ചുപേർക്കും നായയുടെ കടിയേറ്റു. ആക്രമണത്തിനുശേഷം നായ ചത്തത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്തെ വീട്ടിലെ ആടിനെയും നായ ആക്രമിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam