കണ്ണൂർ വിസ്മയ പാർക്കിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രൊഫസര്‍ റിമാൻഡില്‍

Published : May 14, 2024, 12:08 PM IST
കണ്ണൂർ വിസ്മയ പാർക്കിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രൊഫസര്‍ റിമാൻഡില്‍

Synopsis

ഇന്നലെ വൈകുന്നേരമാണ് സംഭവം നടക്കുന്നത്. മലപ്പുറം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയോട് ഇഫ്തിക്കര്‍ അഹമ്മദ് അപമര്യാദയായി പെരുമാറുകയായിരുന്നു. പാര്‍ക്കിലെ വേവ്‍പൂളില്‍ വച്ചാണ് മോശമായി പെരുമാറിയത്. ഇതോടെ യുവതി  ബഹളം വച്ചു

കണ്ണൂര്‍: വിസ്മയ പാര്‍ക്കില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് പെരിയയിലെ കേന്ദ്ര സർവകലാശാല  പ്രൊഫസർ റിമാൻഡില്‍. പ്രൊഫസര് ഇഫ്തിക്കർ അഹമ്മദിനെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. 

ഇന്നലെ വൈകുന്നേരമാണ് സംഭവം നടക്കുന്നത്. മലപ്പുറം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയോട് ഇഫ്തിക്കര്‍ അഹമ്മദ് അപമര്യാദയായി പെരുമാറുകയായിരുന്നു. പാര്‍ക്കിലെ വേവ്‍പൂളില്‍ വച്ചാണ് മോശമായി പെരുമാറിയത്. ഇതോടെ യുവതി  ബഹളം വച്ചു.

തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി, ഇഫ്തിക്കര്‍ അഹമ്മദിനെതിരെ കേസെടുത്തു.  ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്നത്. 

മുമ്പും ഇദ്ദേഹത്തിനെതിരെ സമാനമായ രീതിയില്‍ ലൈംഗികാതിക്രമ പരാതികളുയര്‍ന്നിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ നവംബറില്‍ യൂണിവേഴ്സിറ്റിയില്‍ തന്നെ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന് പരാതി ഉയര്‍ന്നിരുന്നു.

തുടര്‍ന്ന് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. ശേഷം തിരികെ സര്‍വീസില്‍ എടുത്തതിന് ഏറെ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. 

Also Read:- നഗ്നതാ പ്രദർശനം നടത്തിയെന്ന വിദ്യാർത്ഥിനിയുടെ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിൽ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ്; പി ടി തോമസിന്‍റെ ഇടപെടലുകൊണ്ടാണ് ഇങ്ങനെയൊരു വിധിയെങ്കിലും ഉണ്ടായതെന്ന് സതീശൻ
വിധി കേട്ട ദിലീപ് നേരെ പോയത് എളമക്കരയിലേക്ക്, രാമൻപിള്ളയെ നേരിൽ കണ്ട് നന്ദി അറിയിച്ചു; ആലുവയിലെ വീട്ടിൽ സ്വീകരണമൊരുക്കി കുടുംബം