"കടന്നു പിടിച്ചു, അശ്ലീലം സംസാരിച്ചു"; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ആരോപണം

Published : Feb 21, 2020, 03:27 PM ISTUpdated : Feb 21, 2020, 04:38 PM IST
"കടന്നു പിടിച്ചു, അശ്ലീലം സംസാരിച്ചു"; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ  വീണ്ടും ആരോപണം

Synopsis

ബിഷപ്പിനെതിരെയുള്ള പീഡനക്കേസിലെ സാക്ഷിയായ കന്യാസ്ത്രീ പൊലീസിന് നല്‍കിയ മൊഴിയിലാണ് ഈ ആരോപണമുള്ളത്. എന്നാല്‍ യുവതിയുടെ മൊഴിയില്‍ പൊലീസ് കേസെടുത്തിട്ടില്ല. 

കൊച്ചി: ലൈംഗീകപീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈഗീംക ആരോപണം. നേരത്തെ ബിഷപ്പ് പ്രതിയായ ലൈംഗീക പീഡനക്കേസില്‍ സാക്ഷിയായ മറ്റൊരു കന്യാസ്ത്രിയാണ് ഫ്രാങ്കോയ്ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. 

കേസിലെ പതിനാലാം സാക്ഷിയായ കന്യാസ്ത്രി പൊലീസിന് നല്‍കിയ സാക്ഷിമൊഴിയിലാണ് ബിഷപ്പിനെതിരെ ലൈംഗീക ആരോപണം ഉന്നയിച്ചിരിക്കുന്നത്. മഠത്തില്‍ വച്ച് ബിഷപ്പ് ഒരിക്കല്‍ തന്നെ കടന്നു പിടിച്ചെന്നും വീഡിയോ കോളിലൂടെ ബിഷപ്പ് അശ്ലീല സംഭാഷണം നടത്തിയെന്നും കന്യാസ്ത്രീയുടെ സാക്ഷിമൊഴിയിലുണ്ട്. വിഡീയോകോളില്‍ തന്‍റെ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ ബിഷപ്പ് നിര്‍ബന്ധിച്ചിട്ടുണ്ടെന്നും കന്യാസ്ത്രിയുടെ മൊഴിയിലുണ്ട്. 

മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് ബിഷപ്പിനെതിരെ മൊഴി നൽകിയത്. ബിഷപ്പ് ഫ്രാങ്കോയുടെ സ്വാധീനം ഭയന്നാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. മൊഴിയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ യുവതിയുടെ സാക്ഷിമൊഴിയില്‍ പൊലീസ് കേസെടുത്തില്ല. പരാതിയുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് കന്യാസ്ത്രീ അറിയിച്ചെന്നും അതിനാലാണ് കേസ് എടുക്കാതിരുന്നതെന്നുമാണ് പൊലീസ് ഭാഷ്യം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പിണറായി വിജയാ, എന്റെ ചോദ്യങ്ങൾക്ക് അത് സുധാകരനല്ലേ എന്ന് പറഞ്ഞ് ചിരിക്കാം; ഇനി മറുപടി പറയേണ്ടത് എനിക്ക് മാത്രമല്ല, കേരള ജനതയോടാണ്'
'മന്ത്രിമാർ വീട്ടുപകരണങ്ങൾ ഓഫ് ചെയ്യാൻ ഉപദേശിക്കുന്നു, ഇത് ഭരണനിർവഹണമല്ല, ഭരണപരാജയം മറക്കാനുള്ള കുതന്ത്രം'; സർക്കാരിനെ വിമർശിച്ച് ബിജെപി