പി എസ് സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പി എസ് സിയിലെ ഉദ്യോ​ഗസ്ഥരെ പ്രതികളാക്കിക്കൊണ്ടാണ് എഫ്ഐആർ. ആരുടെയുടെയും പേരെടുത്ത് പറഞ്ഞിട്ടില്ല.

തിരുവനന്തപുരം: പി എസ് സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പി എസ് സിയിലെ ഉദ്യോ​ഗസ്ഥരെ പ്രതികളാക്കിക്കൊണ്ടാണ് എഫ്ഐആർ. ആരുടെയുടെയും പേരെടുത്ത് പറഞ്ഞിട്ടില്ല. ആസൂത്രബോർഡിലെ പരീക്ഷ ക്രമകേടിലാണ് ആദ്യ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആസൂത്രണ ബോര്‍ഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ക്രൈംബ്രാഞ്ചിന് പി എസ് സി കൈമാറിയിരുന്നു. ചോദ്യ പേപ്പർ, ഉത്തര സൂചിക, അഭിമുഖത്തിന് ക്ഷണിച്ച ഉദ്യോഗാർത്ഥികളുടെ വിവരങ്ങള്‍, മാര്‍ക്ക് ഷീറ്റ് അടക്കമുള്ള രേഖകളാണ് ക്രൈംബ്രാഞ്ചിന്‍റെ ആവശ്യപ്രകാരം കൈമാറിയത്.

ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്ന ആസൂത്രണ ബോർഡിലെ നിയമനതട്ടിപ്പിൽ തെളിഞ്ഞത് പി എസ് സിയുടെ അസാധാരണ ഒളിച്ചുകളിയായിരുന്നു. 10 ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതും ഇടത് സംഘടനാ നേതാവിന് ഒന്നാം റാങ്ക് കിട്ടിയതുമെല്ലാം വൻ വിവാദമായിരുന്നു.