വീണ്ടും വിവാദം, ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപന വേദിയിൽ

Published : Nov 17, 2025, 01:26 PM IST
Rahul Mamkootathil

Synopsis

രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും കോൺഗ്രസ് വേദിയിൽ. കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി പ്രഖ്യാപന വേദിയിലാണ് രാഹുൽ മാങ്കൂട്ടത്തിലെത്തിയത്.

പാലക്കാട്: ലൈംഗിക ആരോപണത്തെ തുടർന്ന് കോണ്‍ഗ്രസിന്‍റെ പ്രാഥമികാംഗത്തിൽ നിന്നും പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും കോൺഗ്രസ് വേദിയിൽ. കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി പ്രഖ്യാപന വേദിയിലാണ് രാഹുൽ മാങ്കൂട്ടത്തിലെത്തിയത്. പാലക്കാട് കണ്ണാടി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപന വേദിയിലാണ് രാഹുൽ പങ്കെടുത്തത്. നേരത്തെ കണ്ണാടിയിൽ സ്ഥാനാർത്ഥി നിർണയ ചർച്ചയിൽ രാഹുൽ പങ്കെടുത്തിരുന്നു. കണ്ണാടി മണ്ഡലം പ്രസിഡൻ്റ് പ്രസാദ് കണ്ണാടി ഉൾപ്പെടെ നേതാക്കൾ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

ആഗസ്റ്റ് 20 നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം ഉയർന്നുവന്നത്. വിവാദം കടുത്തതോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺ​ഗ്രസ് പാർട്ടിയുടെ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്. എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യപ്പെട്ട നേതാക്കളും ഉപതെര‍ഞ്ഞെടുപ്പ് ഭീതിയിൽ അയഞ്ഞതോടെയാണ് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിൽ പാര്‍ട്ടി നേതൃത്വം എത്തിയത്.

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്