പുന്നമട കായലിൽ ഹൗസ് ബോട്ടിൽ 9 വയസ്സുകാരിയോട് ലൈംഗികാതിക്രമം; ജീവനക്കാരന് അഞ്ച് വർഷം തടവും പിഴയും

Published : Sep 23, 2025, 02:18 PM IST
alappuzha houseboat assault case

Synopsis

കുടുംബത്തോടൊപ്പം ഉല്ലാസയാത്രയ്ക്ക് എത്തിയ കുട്ടിയാണ് പുന്നമട കായലിൽ വെച്ച് അതിക്രമത്തിന് ഇരയായത്. ആലപ്പുഴ പോക്സോ കോടതിയാണ് ഹൗസ് ബോട്ട് ജീവനക്കാരന് ശിക്ഷ വിധിച്ചത്.

ആലപ്പുഴ: ഒമ്പത് വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ ഹൗസ് ബോട്ട് ജീവനക്കാരന് അഞ്ച് വർഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ. കരുമാടി സ്വദേശി രമേശനാണ് (52) കോടതി ശിക്ഷ വിധിച്ചത്. ആലപ്പുഴ പോക്സോ കോടതി ജഡ്ജി റോയ് വർഗീസാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. ആലപ്പുഴ പുന്നമട കായലിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

കുടുംബത്തോടൊപ്പം ഹൗസ് ബോട്ടിൽ ഉല്ലാസ യാത്രയ്ക്ക് എത്തിയതായിരുന്നു അതിക്രമത്തിനിരയായ ഒമ്പത് വയസ്സുകാരി. ബോട്ടിലെ താൽകാലിക ജീവനക്കാരനായിരുന്ന രമേശന് എതിരെയായിരുന്നു പരാതി. സംഭവത്തെ തുടർന്ന് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നിധിൻ രാജിന്‍റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തു. 

തുടർന്ന് സബ് ഇൻസ്പെക്ടർ മനോജ് എസ് കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിലെ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചത് എഎസ്ഐ. നിർമ്മലാ ദേവിയും സിപിഒ ഗണേഷ് കുമാറുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അംബിക കൃഷ്ണൻ ഹാജരായി. പിഴയടച്ചില്ലെങ്കിൽ പ്രതി ആറു മാസം അധിക തടവ് അനുഭവിക്കേണ്ടിവരും.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ