യുവ നടിമാര്‍ക്ക് നേരെയുള്ള ലൈംഗീക അതിക്രമം; അന്വേഷണം തുടങ്ങി, ദൃശ്യങ്ങൾ പരിശോധിക്കും

Published : Sep 28, 2022, 07:12 AM ISTUpdated : Sep 28, 2022, 12:08 PM IST
യുവ നടിമാര്‍ക്ക് നേരെയുള്ള ലൈംഗീക അതിക്രമം; അന്വേഷണം തുടങ്ങി, ദൃശ്യങ്ങൾ പരിശോധിക്കും

Synopsis

കയറി പിടിച്ച ഒരാളെ നടിമാരിൽ ഒരാൾ തല്ലി

കോഴിക്കോട് : കോഴിക്കോട് ഹൈലൈറ്റ് മാളിൽ യുവ ടിമാർക്കെതിരെ നടന്ന ലൈം​ഗിക അതിക്രമത്തില്‍ അന്വേഷണം തുടങ്ങി. വിഷയത്തില്‍ മാളിലെ ജീവനക്കാരെ അടക്കം ചോദ്യം ചെയ്യും. ​ദൃശ്യങ്ങൾ പരിശോധിച്ച് നടിമാരെ ഉപദ്രവിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങളും പൊലീസ് തുടങ്ങിയിട്ടുണ്ട്. 

സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് യുവ നടിമാർക്കെതിരെ ലൈം​ഗിക അതിക്രമം നടന്നത്. കയറി പിടിച്ച ഒരാളെ നടിമാരിൽ ഒരാൾ തല്ലിയിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അപമാനിക്കപ്പെട്ട വിവരം യുവ നടിമർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അപ്രതീക്ഷിതമായ അതിക്രമത്തിൽ അമ്പരന്നു പോയ തനിക്ക് പ്രതികരിക്കാൻ പോലും സാധിച്ചില്ലും ഇപ്പോഴും ആ മാനസികാഘാതത്തിൽ നിന്നും പുറത്ത് കടക്കാനായിട്ടില്ലെന്നും നടി കുറിച്ചിരുന്നു. നടിമാരിൽ ഒരാൾ ഇന്ന് പൊലീസിന് പരാതി നൽകും.

ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും, സാമ്പിളുകൾ ശേഖരിച്ചു

PREV
Read more Articles on
click me!

Recommended Stories

'സംസാരിക്കുന്നത് അതിജീവിതയുടെ വീട്ടിൽ ഇരുന്ന്, അമ്മ ഈ വിധി ആഘോഷിക്കും, മരണം വരെ അവൾക്ക് ഒപ്പം'; പ്രതികരിച്ച് ഭാഗ്യ ലക്ഷ്മി
'നിയമപോരാട്ടത്തിലെ രണ്ട് നിഴലുകൾ': വിധി കേൾക്കാനില്ലാത്ത ആ രണ്ടുപേര്‍, നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലെത്തിച്ച പിടി തോമസും ബാലചന്ദ്രകുമാറും