'വിധവയായി വന്നാല്‍ ചിലവിന് തന്നോളാം'; ഹരിതകര്‍മ സേനാംഗത്തോട് അപമര്യാദയായി പെരുമാറിയ വീട്ടുടമക്കെതിരേ കേസ്

Published : Jun 30, 2025, 06:57 PM ISTUpdated : Jun 30, 2025, 07:01 PM IST
haritha karma sena

Synopsis

മാലിന്യം ശേഖരിക്കുന്നതിനിടെ ആലി ഹാജിയുടെ വീട്ടിലെത്തിയ യുവതിയോട് ഇയാള്‍ വിധവയായി വന്നാല്‍ ചെലവ് താന്‍ നോക്കിക്കോളാമെന്ന് പറഞ്ഞതായാണ് പരാതി.

കോഴിക്കോട്: അജൈവ മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകര്‍മ സേനാംഗമായ യുവതിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ വീട്ടുടമക്കെതിര കേസെടുത്തു. കോഴിക്കോട് എലത്തൂര്‍ കോട്ടേടത്ത് ബസാറിലാണ് സംഭവം. പുതിയോട്ടുംകണ്ടി ആലി ഹാജിക്കെതിരേയാണ് എലത്തൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ഒന്‍പതാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാലിന്യം ശേഖരിക്കുന്നതിനിടെ ആലി ഹാജിയുടെ വീട്ടിലെത്തിയ യുവതിയോട് ഇയാള്‍ വിധവയായി വന്നാല്‍ ചെലവ് താന്‍ നോക്കിക്കോളാമെന്ന് പറഞ്ഞതായാണ് പരാതി. കോഴിക്കോട് കോര്‍പറേഷനില്‍ യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് അധികൃതര്‍ ഇത് എലത്തൂര്‍ പൊലീസിന് കൈമാറുകയായിരുന്നു. സ്ത്രീയുടെ അന്തസിനെ ഹനിക്കുന്ന തരത്തില്‍ സംസാരിച്ച കുറ്റത്തിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ