
തൃശൂർ: തൃശൂർ കേരളവർമ കോളജിൽ എബിവിപി പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചു. ഇന്നു രാവിലെ ഒൻപതരയോടെയാണ് സംഭവം. അക്ഷയ്, ആരോമല്‍, രാഹുല്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. മൂവരേയും തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അധ്യാപകരുടെ മുമ്പിലിട്ട് ആദ്യം ക്ലാസിനുള്ളില്‍ വെച്ചും പിന്നീട് കോളേജ് വരാന്തയില്‍ വെച്ചും ക്രൂരമായി മര്‍ദ്ദിച്ചു.
പൗരത്വ ഭേദഗതിയെ അനുകൂലിച്ച് സെമിനാർ നടത്താൻ നേതൃത്യം നൽകിയതിനാണ് മര്‍ദ്ദനം. എബിവിപി നടത്താനിരുന്ന ഈ സെമിനാറിനെ എസ്എഫ്ഐ എതിര്‍ത്തിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ പിന്നീട് കോളേജ് കവാടത്തിന് മുന്നില്‍ ഉപരോധസമരം നടത്തി. തുടര്‍ന്ന്, സെമിനാര്‍ രണ്ട് ദിവസത്തിന് ശേഷം നടത്താന്‍ തീരുമാനം ആകുകയും ചെയ്തു. ഇതിന് ശേഷം ഇന്ന് കോളേജ് വീണ്ടും സംഘര്‍ഷഭരിതമാകുകയായിരുന്നു.
"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam