വിമർശനങ്ങളിൽ മുങ്ങി എസ്എഫ്ഐ ജില്ലാ സമ്മേളനം, പ്രതിനിധികൾ എസ്എസ്എൽസി സർട്ടിഫിക്കറ്റുമായി വന്നാൽ മതി; സിപിഎം

Published : Jun 10, 2023, 10:25 AM ISTUpdated : Jun 10, 2023, 11:28 AM IST
വിമർശനങ്ങളിൽ മുങ്ങി എസ്എഫ്ഐ ജില്ലാ സമ്മേളനം, പ്രതിനിധികൾ എസ്എസ്എൽസി സർട്ടിഫിക്കറ്റുമായി വന്നാൽ മതി; സിപിഎം

Synopsis

സംസ്ഥാന സമിതി അംഗത്തിന്റെ ലഹരി ഉപയോഗത്തിനെതിരെ നടപടി എടുത്തില്ലെന്ന് പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. ഈ ആരോപണം തിരുവനന്തപുരത്തു നിന്നുള്ള സംസ്ഥാന സമിതി അംഗം നിരഞ്ജനെതിരെയാണ് ഉയർന്നത്.

തിരുവനന്തപുരം: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിന് രൂക്ഷ വിമർശനം. നിരവധി വിഷയങ്ങളിലാണ് നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നത്. സംസ്ഥാന സമിതി അംഗത്തിന്റെ ലഹരി ഉപയോഗത്തിനെതിരെ നടപടി എടുത്തില്ലെന്ന് പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. ഈ ആരോപണം തിരുവനന്തപുരത്തു നിന്നുള്ള സംസ്ഥാന സമിതി അംഗം നിരഞ്ജനെതിരെയാണ് ഉയർന്നത്. 

നേരത്തെ നിരഞ്ജൻ മദ്യം ഉപയോഗിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ നിരന്തരം ലഹരി ഉപയോ​ഗത്തിനെതിരെ സംസാരിക്കുമ്പോഴും സംഘടനയിൽ നിന്നുയർന്നു വന്ന സംഭവത്തിനെതിരെ നടപടിയെടുക്കാത്തതാണ് വിമർശനത്തിന് വഴിവെച്ചത്. പാറശ്ശാല,വിതുര കമ്മറ്റികളിൽ നിന്നാണ് വിമർശനം ഉയർന്നത്. 

കാട്ടാക്കടയിലെ ആൾമാറാട്ടം ജില്ലാ നേതാക്കൾക്കും പങ്കെന്ന് സമ്മേളനത്തിൽ വിമർശനമുണ്ടായി. ഒളിവിൽ തുടരുന്ന വിശാഖ് എസ്എഫ്ഐയെ പ്രതിസന്ധിയിലാക്കി. ഏരിയ കമ്മിറ്റിയുടെ അറിവോടെ ആയിരുന്നില്ല ആൾമാറാട്ട ശ്രമം. എന്നാലിത് എസ്എഫ്ഐക്ക് നാണക്കേട് ഉണ്ടാക്കി. വിഷയവുമായി ബന്ധപ്പെട്ട മുഴുവൻ പേർക്കെതിരെയും നടപടി വേണമെന്നാണ് ഉയർന്നുവന്ന ആവശ്യം. യൂണിവേഴ്സിറ്റി കോളേജ് കുത്ത് കേസിലെ പ്രതിയെ ഏരിയ സെക്രട്ടറി ആക്കിയതിലും വിമർശനം ഉയർന്നു. ജില്ലാ സെക്രട്ടറിക്ക് പ്രായ കൂടുതലാണ്. ജില്ലാ സെക്രട്ടറി എസ് കെ ആദർശിന് 26 വയസ്സു കഴിഞ്ഞു. എന്നിട്ടും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിലനിർത്തി. പ്ലസ് ടൂ വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള സെക്രട്ടറി ആണ്എ ആദർശെന്നും പരിഹാസമുണ്ടായി. 

പയ്യന്നൂര്‍ കോളേജ് അധ്യാപികയുടെ കാര്‍ കത്തിച്ച കേസ് അവസാനിപ്പിച്ചത് ദുരൂഹം,വിദ്യയെ സംരക്ഷിക്കാനെന്ന് ആക്ഷേപം

അതേസമയം, പ്രായമുൾപ്പെടെയുള്ള വിഷയത്തിൽ വിമർശനം ശക്തിപ്പെട്ടതോടെ ഇതിനെ ചെറുക്കാനുള്ള തയ്യാറെടുപ്പിലാണ് സിപിഎം. ജില്ലാ നേതാക്കൾ എസ്എസ്എൽസി ബുക്കുമായി സമ്മേളനത്തിന് എത്തിയാൽ മതിയെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ നിർദ്ദേശം. പ്രായം മറച്ചുവച്ച് കമ്മറ്റികളിൽ എത്തുന്ന വരെ തടയാനാണ് ഇത്. സമീപകാലത്ത് എസ്എഫ്ഐ പ്രതിക്കൂട്ടിൽ നിൽക്കുന്ന നിരവധി വിവാദവിഷയങ്ങളുണ്ടായതിനാൽ വിമർശനങ്ങളെ കാര്യമായി സമീപിക്കാനാണ് പാർട്ടി നീക്കം.

'ഒറ്റപ്പെട്ട സംഭവമായി കാണുന്നില്ല'; ഉന്നത വിദ്യാഭ്യാസ മന്ത്രി തള്ളി എഐഎസ്എഫ്


 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം