Asianet News MalayalamAsianet News Malayalam

'ഒറ്റപ്പെട്ട സംഭവമായി കാണുന്നില്ല'; ഉന്നത വിദ്യാഭ്യാസ മന്ത്രി തള്ളി എഐഎസ്എഫ്

എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ ഉയരുന്ന ആരോപണം അപമാനം ഉണ്ടാക്കുന്നത്. വിദ്യാര്‍ത്ഥി അധ്യാപക നിയമനങ്ങള്‍ അടക്കം സര്‍ക്കാര്‍ പരിശോധിക്കണമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് ആര്‍ എസ് രാഹുല്‍ രാജ്. 

maharajas college controversy AISF against Higher Education Minister r bindu
Author
First Published Jun 8, 2023, 11:58 PM IST

തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ വ്യാജരേഖാ വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി തള്ളി എഐഎസ്എഫ്. ഒറ്റപ്പെട്ട സംഭവമായി കാണുന്നില്ലെന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ്. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ ഉയരുന്ന ആരോപണം അപമാനം ഉണ്ടാക്കുന്നത്. വിദ്യാര്‍ത്ഥി അധ്യാപക നിയമനങ്ങള്‍ അടക്കം സര്‍ക്കാര്‍ പരിശോധിക്കണമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് ആര്‍ എസ് രാഹുല്‍ രാജ്. 

വ്യാജരേഖാ വിവാദത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോക്കും മുൻ നേതാവ് വിദ്യക്കുമെതിരെ ഉയരുന്നത് പലതരം ആരോപണങ്ങളാണ് ഉയരുന്നത്. എന്നാല്‍, ക്രമക്കേട് വ്യക്തമായി തെളിഞ്ഞതോടെ വ്യാജ രേഖ കേസിൽ വിദ്യയെ കൈവിട്ട് ഗൂഡാലോചനവാദം ഉയർത്തുന്ന ആർഷൊക്കോപ്പമാണ് പാർട്ടിയും സർക്കാറും. നിരപരാധിയാണെന്നും എഴുതാത്ത പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ടെന്നും പാർട്ടിക്ക് ആർഷോ നൽകിയ വിശദീകരണം കണക്കിലെടുത്താണ് പിന്തുണ. അതിനിടെ, തിരിമറി അന്വേഷിക്കണമെന്ന ആര്‍ഷോയുടെ പരാതി സംസ്ഥാന പൊലീസ് മേധാവി അതിവേഗം തുടരന്വേഷണത്തിന് കൊച്ചി കമ്മീഷണറര്‍ക്ക് കൈമാറി. എന്നാൽ എങ്കിലും എൻ്റെ വിദ്യേ എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട പികെ ശ്രീമതിക്ക് പിന്നാലെ സിപിഎം നേതൃത്വം കൂട്ടത്തോടെ വിദ്യക്കെതിരെ പരസ്യ നിലപാടെടുത്തു.

Follow Us:
Download App:
  • android
  • ios