
മലപ്പുറം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ വിദ്യാർഥിക്ക് നേരെ ആക്രമണം. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ഹരിരാമനെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. തലയ്ക്ക് പരിക്കേറ്റ ഹരിരാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെ.എസ്.യു-എംഎസ്എഫ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് എസ്എഫ്ഐ ആരോപിച്ചു. അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച രാത്രി എസ്എഫ്ഐ പ്രവർത്തകർ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam