കടയിലെത്തി ശ്രദ്ധ തിരിച്ച് പട്ടാപ്പകൽ മേശയിലെ പണം കൈക്കലാക്കും; നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിലെത്തുന്ന യുവതി അടക്കമുള്ള സംഘത്തിനായി തെരച്ചിൽ

Published : Oct 07, 2026, 09:34 PM IST
police jeep

Synopsis

കൊല്ലം നഗരത്തിലും സമീപ പ്രദേശങ്ങളിലും നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിലെത്തി മോഷണം നടത്തുന്ന മൂന്നംഗ സംഘത്തിനായി തെരച്ചിൽ ഊർജ്ജിതം. യുവതി ഉൾപ്പെട്ട സംഘം വയോധികർ നടത്തുന്ന കടകൾ കേന്ദ്രീകരിച്ചാണ് പണവും സാധനങ്ങളും കവരുന്നത്.

കൊല്ലം: നമ്പർ പ്ലേറ്റ് ഇല്ലാത്ത ഇരുചക്ര വാഹനത്തിലെത്തി മോഷണം നടത്തിയ യുവതി ഉൾപ്പെട്ട മൂന്നംഗ സംഘത്തിനായി തെരച്ചിൽ. കൊല്ലം നഗരസഭാ പരിധിയിലും സമീപ പ്രദേശങ്ങളിലും ആണ് സംഘം മോഷണം നടത്തുന്നത്. വാളത്തുംഗൽ, കൂട്ടിക്കട, താന്നിമുക്ക്, വലിയവിള, കണ്ണനല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പണം കവർന്നു. വയോധികരുടെ കടകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും മോഷണം.

ഇരുചക്ര വാഹനത്തിൽ എത്തുന്ന മൂവർ സംഘം കടയിൽ എത്തിയാൽ ഉടൻ ഓരോ സാധനങ്ങൾ ആവശ്യപ്പെട്ട് കടയിൽ ഉള്ളവരുടെ ശ്രദ്ധ തിരിയ്ക്കും. ഈ സമയത്ത് മേശയിലെ പണം മുഴുവൻ കൈക്കലാക്കി ഓടും. അൽപം അകലെ ബൈക്കിൽ കാത്തു നിൽക്കുന്ന കൂട്ടു പ്രതികൾക്കൊപ്പം കടന്നു കളയുന്നതാണ് പതിവ്. പണത്തിനൊപ്പം മൊബൈൽ ഫോൺ, മറ്റു വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയും മോഷ്ടിക്കും.

ഇരവിപുരം വാളത്തുംഗൽ കളരി വാതുക്കൽ ക്ഷേത്രത്തിനു മുൻവശത്തുളള ശ്രീധരൻ നായരുടെ പലചരക്കു കടയിൽ നിന്നു 8500 രൂപയും താന്നിമുക്കിൽ പവിത്രന്റെ നാളികേര വ്യാപാര സ്ഥാപനത്തിൽ നിന്ന് 5000 രൂപയും പുളിയത്തുമുക്കിലെ വ്യാപാര സ്ഥാപനത്തിലെത്തി മൊബൈൽ ഫോണും പണവും മയ്യനാട് വലിയവിളയിലുള്ള രാജുവിന്റെ കടയിൽ എത്തി മേശയിൽ ഉണ്ടായിരുന്ന 1,500 രൂപയും കവർന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് ഇവിടെയെല്ലാം മോഷണം നടത്തിയത് ഒരേ സംഘം ആണെന്ന് ബോധ്യമായത്. ഇരവിപുരം പൊലീസ് സ്റ്റേഷനിലാണ് മോഷണ സംഘത്തിനെതിരെ ഏറെയും പരാതികൾ ഉള്ളത്. മോഷണം തുടർക്കഥയായിട്ടും പ്രതികളെ പൊലീസ് പിടികൂടാത്തതിൽ പ്രതിഷേധം ശക്തമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: കട്ടിളപ്പാളി കേസിൽ കുറ്റപത്രം 25ന്, ദ്വാരപാലക പാളി കേസിൽ അടുത്തമാസം കുറ്റപത്രം
ഡോർ തുറന്നിട്ട് ചീറിപ്പായുന്ന ബസുകൾ ജാഗ്രത, പണികിട്ടും; ഒരാഴ്ചയ്ക്കിടെ 2,021 ബസുകള്‍ക്കെതിരെ കേസ്, പരിശോധനയുമായി കേരള പൊലീസ്