സംഘടനയിൽ പ്രവര്‍ത്തിക്കാൻ വിസമ്മതിച്ചു, മുൻ യൂണിയൻ ഭാരവാഹിക്ക് എസ്എഫ്ഐ നേതാവിന്‍റെ മര്‍ദനം; പരാതി

Published : Feb 24, 2025, 06:10 PM ISTUpdated : Feb 24, 2025, 06:32 PM IST
സംഘടനയിൽ പ്രവര്‍ത്തിക്കാൻ വിസമ്മതിച്ചു, മുൻ യൂണിയൻ ഭാരവാഹിക്ക് എസ്എഫ്ഐ നേതാവിന്‍റെ മര്‍ദനം; പരാതി

Synopsis

സംഘടനയിൽ പ്രവർത്തിക്കാൻ വിസമ്മതിച്ച മുൻ കോളേജ് യൂണിയൻ ഭാരവാഹിയെ എസ്എഫ്ഐ നേതാവ് മർദിച്ചെന്ന് പരാതി.എറണാകുളം വൈപ്പിൻ കോളേജിലെ മുൻ എസ്എഫ്ഐ യൂണിയൻ ഭാരവാഹിയെ കോളേജിൽ നിന്ന് പുറത്തേക്ക് വിളിച്ചിറക്കി മർദിച്ചെന്നാണ് പരാതി

കൊച്ചി: സംഘടനയിൽ പ്രവർത്തിക്കാൻ വിസമ്മതിച്ച മുൻ കോളേജ് യൂണിയൻ ഭാരവാഹിയെ എസ്എഫ്ഐ നേതാവ് മർദിച്ചെന്ന് പരാതി.എറണാകുളം വൈപ്പിൻ കോളേജിലെ മുൻ എസ്എഫ്ഐ യൂണിയൻ ഭാരവാഹി രണ്ടാം വർഷ ബി. എ. ഇംഗ്ലീഷ് വിദ്യാർത്ഥി കെ.ജെ സാൽവിനെ എസ്എഫ്‌ഐ ഏരിയ സെക്രട്ടറി അനോഷ് മർദിച്ചെന്നാണ് പരാതി. കോളേജിൽ നിന്ന് പുറത്തേക്ക് വിളിച്ചിറക്കി മർദിച്ചെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നത്.

കോളേജിൽ യൂണിയൻ കാലാവധി പൂർത്തിയായ ശേഷം സാൽവിൻ സംഘടനാ പ്രവർത്തനങ്ങൾക്ക് സജീവമല്ലായിരുന്നു. പഠനവുമായി മുന്നോട്ട് പോകണമെന്നും സംഘടനാ പ്രവർത്തനത്തിന് താല്പര്യമില്ലായെന്നും നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ പ്രവര്‍ത്തനത്തിൽ സജീവമാകണമെന്ന് ആവശ്യപ്പെട്ട് പലതവണ അനോഷ് ഭീഷണിപ്പെടുത്തിയിരുന്നതായി സാൽവിന്‍റെ അച്ഛൻ ജോസ് സോളമൻ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ ജോസ് സോളമൻ കോളേജ് അധികൃതർക്കും ഞാറക്കൽ പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.

ബസ് റൂട്ട് പെര്‍മിറ്റ് മാറ്റാൻ കൈക്കൂലിയായി മദ്യവും പണവും; എറണാകുളം മുൻ ആര്‍ടിഒ ജേഴ്സന്‍റെ ജാമ്യാപേക്ഷ തള്ളി

ആശുപത്രിയിലെ സ്റ്റീൽ വേലിക്കുള്ളിൽ കുട്ടിയുടെ തല കുടുങ്ങി; അരമണിക്കൂർ നീണ്ട ആശങ്കകൾക്കൊടുവിൽ രക്ഷപ്പെടുത്തി

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

2 വയസുള്ള കുഞ്ഞിനെ ട്രെയിനില്‍ ഉപേക്ഷിച്ചു, സംഭവം പൂനെ-എറണാകുളം എക്സപ്രസില്‍; മാതാപിതാക്കളെ തെരഞ്ഞ് പൊലീസ്
'നാവടക്കണം, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ല'; സിപിഎം സംസ്ഥാന സമിതിയില്‍ എംവി ഗോവിന്ദൻ