
കണ്ണൂർ: കെഎസ്‌യു നേതാവിനെതിരെ എസ്എഫ്ഐ നേതാവിൻ്റെ ഭീഷണി പ്രസംഗം. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലാണ് സംഭവം. ഒരാഴ്ച മുൻപ് നടന്ന സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. അമ്മയാണേ സത്യം, കാല് തച്ചൊടിക്കും എന്നാണ് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ടി ജോയലിൻ്റെ ഭീഷണി പ്രസംഗത്തിൽ പറയുന്നത്. അവസാന വർഷ എം ബി ബി എസ് വിദ്യാർത്ഥിയും കെഎസ്‌യു പരിയാരം മെഡിക്കൽ കോളേജ് യൂണിറ്റ് സെക്രട്ടറിയുമായ മുനീറിനെയാണ് ഭീഷണിപ്പെടുത്തിയത്. നാളെയാണ് പരിയാരം മെഡിക്കൽ കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്നത്.