കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; വിദ്യാർത്ഥികൾക്കെതിരെ നടപടി, 16 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

Published : Sep 01, 2026, 06:19 PM IST
SFI

Synopsis

കാലടി സംസ്‌കൃത സർവകലാശാലയിലെ എസ്എഫ്ഐ സമരത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടപടിയുമായി സർവകലാശാല. 16 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. സർവകലാശാല അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിച്ചെന്നാണ് സിൻഡിക്കേറ്റ് കണ്ടെത്തൽ

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിലെ എസ്എഫ്ഐ സമരത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടപടിയുമായി സർവകലാശാല. 16 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. സർവകലാശാല അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിച്ചെന്നാണ് സിൻഡിക്കേറ്റ് കണ്ടെത്തൽ. ആഭ്യന്തര അന്വേഷണം പൂർത്തിയാകുന്നത് വരെയാണ് സസ്പെൻഷൻ. സർട്ടിഫിക്കറ്റ് വിതരണം വൈകിയത് ഉൾപ്പെടെ 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർത്ഥികൾ സമരം നടത്തിയത്. തന്നെ വിദ്യാർഥികൾ കയ്യേറ്റം ചെയ്തെന്ന് കാട്ടി താത്കാലിക വിസി സിസി തോമസ് തന്നെ നേരിട്ട് പരാതി നൽകിയിരുന്നു. സമരത്തിന്‍റെ പശ്ചാത്തലത്തിൽ ഡിജിപിയെ നേരിട്ട് വിളിപ്പിച്ച് ശക്തമായ നടപടിക്ക് ഗവർണർ നിർദേശം നൽകിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ എണ്ണവും ഓണക്കാലവും; കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനത്തിൽ വീണ്ടും ചരിത്ര നേട്ടം
കേരള ബാങ്ക് ആസ്ഥാനത്ത് വിജിലൻസ് പരിശോധന; സിസിടിവി, അലാം ടെന്‍ഡറില്‍ ക്രമക്കേട് നടന്നെന്ന് പരാതി