കേരള ബാങ്ക് ആസ്ഥാനത്ത് വിജിലൻസ് പരിശോധന; സിസിടിവി, അലാം ടെന്‍ഡറില്‍ ക്രമക്കേട് നടന്നെന്ന് പരാതി

Published : Sep 01, 2026, 05:59 PM ISTUpdated : Sep 01, 2026, 06:15 PM IST
Kerala Bank

Synopsis

വിവിധ ശാഖകളിലേക്ക് സിസിടിവികളും അലാം സംവിധാനങ്ങളും വാങ്ങാനുള്ള ടെൻഡർ നടപടികളിൽ അപാകതയെന്ന പരാതിയിലാണ് വിജിലൻസിന്‍റെ പരിശോധന. ഒരു കമ്പനിക്ക് കിട്ടും വിധം ടെൻഡർ നടപടികൾ ഉണ്ടാക്കിയെന്നായിരുന്നു പരാതി.

തിരുവനന്തപുരം: കേരള ബാങ്കിന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്ത് വിജിലൻസ് പരിശോധന. വിവിധ ശാഖകളിലേക്ക് സിസിടിവികളും അലാം സംവിധാനങ്ങളും വാങ്ങാനുള്ള ടെൻഡർ നടപടികളിൽ അപാകതയെന്ന പരാതിയിലാണ് വിജിലൻസിന്‍റെ പരിശോധന. ഒരു കമ്പനിക്ക് കിട്ടും വിധം ടെൻഡർ നടപടികൾ ഉണ്ടാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.

അഞ്ച് ജില്ലകളിൽ സിസിടിവിയും അലാം സംവിധാനവും സ്ഥാപിക്കാൻ കേരള ബാങ്ക് ടെൻണ്ടർ ക്ഷണിച്ചിരുന്നു. 317 ശാഖകളിൽ സിസിടിവിയും 149 ശാഖകളിൽ അലാം സംവിധാനവും സ്ഥാപിക്കാനാണ് ടെൻഡർ ക്ഷണിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ശാഖകളിലായിരുന്നു സിസിടിവികൾ സ്ഥാപിക്കേണ്ടത്. എന്നാല്‍, ഒരു കമ്പനിക്ക് മാത്രം കരാർ കിട്ടുന്ന തരത്തിൽ ടെൻഡറിൽ കൃത്രിമത്വം നടന്നുവെന്നായിരുന്നു പരാതി.

317 ശാഖകളിൽ സിസിടിവിയും 149 ശാഖകളിൽ അലാം സംവിധാനവും സ്ഥാപിക്കാനായിരുന്നു കേരള ബാങ്കിൻ്റെ നീക്കം. ഉച്ചയോടെ തുടങ്ങിയ പരിശോധന തുടരുകയാണ്. കേരള ബാങ്കിൻ്റെ 823 ശാഖകളിൽ 317 ശാഖകളിൽ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബാങ്ക് ടെൻഡർ ക്ഷണിച്ചത്. റിസർബാങ്ക്, നബാർഡ് നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് ടെൻഡറിൽ വ്യക്തമാക്കിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ എണ്ണവും ഓണക്കാലവും; കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനത്തിൽ വീണ്ടും ചരിത്ര നേട്ടം
പോപ്കോണിന് 300 രൂപ വരെ, ചായ കുടിക്കാൻ ലോണെടുക്കേണ്ട അവസ്ഥ; സിനിമ തിയേറ്ററുകൾ അത്ഭുതലോകം പോലെയെന്ന് മേയർ