മഹാരാജാസ് ബിരുദദാന ചടങ്ങിലെ എസ്.എഫ്.ഐ പ്രതിഷേധം: രൂക്ഷവിമർശനവുമായി വി.ഡി സതീശൻ; 'പ്രവർത്തകർ പെരുമാറിയത് ക്രിമിനലുകളെ പോലെ, മാപ്പ് പറയണം'

Published : Oct 30, 2026, 10:31 PM IST
VD Satheesan

Synopsis

എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങ് അലങ്കോലപ്പെടുത്തിയ എസ്.എഫ്.ഐ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി വി.ഡി. സതീശൻ. റോജി എം. ജോണിനെ തടഞ്ഞ പ്രവർത്തകർ ക്രിമിനലുകളെ പോലെയാണ് പെരുമാറിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാർത്ഥികളോടും സമൂഹത്തോടും എസ്.എഫ്.ഐ മാപ്പു പറയണമെന്നും കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എറണാകുളം: എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിൽ എസ്.എഫ്.ഐ നടത്തിയ പ്രതിഷേധത്തിനെതിരെ രൂക്ഷവിമർശനവുമായി വി.ഡി. സതീശൻ. ചടങ്ങ് അലങ്കോലപ്പെടുത്തിയവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് വി.ഡി. സതീശൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

റോജി എം. ജോണിനെ തടഞ്ഞ എസ്.എഫ്.ഐ പ്രവർത്തകർ ക്രിമിനലുകളെ പോലെയാണ് പെരുമാറിയതെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. ക്യാമ്പസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചവർ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നതിന് പകരം കാണിച്ചത് ഗുണ്ടായിസമാണ്. വിദ്യാർത്ഥികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായ ബിരുദദാന ചടങ്ങാണ് ഇത്തരത്തിൽ അലങ്കോലമാക്കപ്പെട്ടത്.

വിഷയത്തിൽ എസ്.എഫ്.ഐ പൊതുസമൂഹത്തോടും വിദ്യാർത്ഥികളോടും അവരുടെ കുടുംബത്തോടും മാപ്പു പറയണമെന്ന് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. ബിരുദദാന ചടങ്ങ് തടസ്സപ്പെടുത്തുകയും അലങ്കോലമാക്കുകയും ചെയ്തവർക്കെതിരെ വി.ഡി. സതീശൻ ശക്തമായ നടപടി ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുണ്ടക്കയത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം മനഃപൂർവം ഉണ്ടാക്കിയതെന്ന് പൊലീസ്
ചേരാനല്ലൂർ അപകടം: തെളിവ് നശിപ്പിച്ചു; ജഡ്ജിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ജയബാലകൃഷ്ണന്റെ കുടുംബം