സാങ്കേതിക സര്‍വകലാശാലയിൽ എസ്എഫ്ഐ പ്രതിഷേധം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്, മതിൽ ചാടി അകത്ത് കടന്ന് പ്രവര്‍ത്തകര്‍

Published : Aug 07, 2025, 12:57 PM IST
sfi march ktu

Synopsis

കേരള സാങ്കേതിക സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി എസ്എഫ്ഐ.

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി എസ്എഫ്ഐ. സ്ഥിരം വിസി നിയമനം, ഇയർ ബാക്ക് ഒഴിവാക്കുക എന്ന ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ്എഫ്ഐ പ്രതിഷേധം. ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമം നടത്തി പ്രതിഷേധക്കാർ. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. മതില്‍‌ ചാടിക്കടന്ന് മുഴുവൻ പ്രവര്‍ത്തകരും അകത്തു കയറി. 

പ്രവര്‍ത്തകര്‍ അകത്തു കയറിയതിനെ തുടര്‍ന്ന് സ്ഥലത്ത്  സംഘര്‍ഷ സാധ്യതയാണുള്ളത്. പ്രധാന ബ്ലോക്കിലേക്ക് പ്രവര്‍ത്തകര്‍ ഇരച്ചു കയറിയതിനെ തുടര്‍ന്ന് പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. വിസിയുടെ മുറിക്ക് മുന്നിലാണ് ഉപരോധവുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്. അതേ സമയം കാര്യമായ പ്രതിരോധം തീര്‍‌ക്കാതെയുള്ള നിലപാടിലാണ് പൊലീസ്. ഓഫീസിന് മുന്നിലിരുന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. 

PREV
Read more Articles on
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിൽ എന്ത് നീതിയെന്ന് പാർവതി തിരുവോത്ത്; മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും പ്രതികരണം
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ