'പിന്നിൽ ബാബുരാജ് ആണോ എന്നറിയില്ല, മോഹൻലാൽ അടക്കമുള്ളവര്‍ സ്ത്രീകൾ നയിക്കട്ടെ എന്ന് പറഞ്ഞു'; ശ്വേതയെ പിന്തുണച്ച് ദേവന്‍

Published : Aug 07, 2025, 12:38 PM ISTUpdated : Aug 07, 2025, 12:39 PM IST
Devan,Swetha

Synopsis

അമ്മ തകരണമെന്ന് ആഗ്രഹിക്കുന്ന ശക്തിയാണ് ശ്വേത മേനോനെതിരെ നീങ്ങുന്നതെന്ന് ദേവന്‍

കൊച്ചി: ശ്വേത മേനോന് പിന്തുണയുമായി നടന്‍ ദേവന്‍. ശ്വേത മേനോനെതിരെയുള്ള പരാതി ചില പടങ്ങളിലെ സീനുകൾ വെച്ചാണെന്നും അത് ശ്വേത മേനോന്‍റെ താല്പര്യത്തിനനുസരിച്ച് ചെയ്യുന്നതല്ല മറിച്ച് സിനിമയുടെ സ്ക്രിപ്റ്റ് ആഗ്രഹിക്കുന്നത് അനുസരിച്ചാണ് ചെയ്തത്, അതിൽ സെക്സ് കൂടിപ്പോയോ കുറഞ്ഞു പോയോ എന്ന് തീരുമാനിക്കേണ്ടത് സെൻസർ ബോർഡ് ആണ് എന്നാണ് ദേവന്‍റെ പ്രതികരണം.

സെൻസർ ബോർഡിന്റെ അനുമതിയോടുകൂടിയാണ് ആ സിനിമകൾ ഇറങ്ങിയത്. അമ്മ തകരണമെന്ന് ആഗ്രഹിക്കുന്ന ശക്തിയാണ് ശ്വേത മേനോനെതിരെ നീങ്ങുന്നത്. അത് അനുവദിക്കില്ല. ഇക്കാര്യത്തിൽ അമ്മയിലെ മുഴുവൻ അംഗങ്ങളും ശ്വേത മേനോന് ഒപ്പം നിൽക്കും. താൻ ഇന്ന് രാവിലെ തന്നെ അംഗങ്ങളെ വിളിച്ചു. ശ്വേതയ്ക്കെതിരായ എഫ്ഐആര്‍ ബുർഷിറ്റാണ്, നോൺ സെൻസ് ആണ് എന്നാണ് ദേവന്‍ പ്രതികരിച്ചത്.

ഇപ്പോഴത്തെ നീക്കങ്ങൾ അമ്മയെ തകർക്കാനാണ്. അത് വിജയിക്കില്ല. മോഹൻലാൽ അടക്കമുള്ള വലിയ താരങ്ങൾ തന്നെ സ്ത്രീകൾ നയിക്കട്ടെ എന്ന് പറഞ്ഞതാണ്. എല്ലാവരുടെയും അഭിപ്രായം അതുതന്നെയാണ്. സ്ത്രീകൾ വരുന്നത് മത്സരിച്ച് ആയിരിക്കണം. ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിൽ ബാബുരാജ് ആണോ എന്ന് തനിക്ക് അറിയില്ല. ദുരൂഹമായ ഒരു ഗൂഢ പദ്ധതി അതിന് പിന്നിലുണ്ട്. അമ്മയുടെ കമ്മിറ്റി നിലവിൽ വന്നശേഷം ആരാണ് അതിന് പിന്നിൽ എന്ന് കണ്ടെത്തും എന്നും അദ്ദേഹം പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം