'ഗവര്‍ണര്‍ക്ക് ക്ഷീണം മാറ്റാൻ സംഭാരം': വീണ്ടും പ്രതിഷേധവുമായി എസ്എഫ്ഐ, പൊലീസെത്തി കസ്റ്റഡിയിലെടുത്തു

Published : Jan 27, 2024, 03:42 PM ISTUpdated : Jan 27, 2024, 03:43 PM IST
'ഗവര്‍ണര്‍ക്ക് ക്ഷീണം മാറ്റാൻ സംഭാരം': വീണ്ടും പ്രതിഷേധവുമായി എസ്എഫ്ഐ, പൊലീസെത്തി കസ്റ്റഡിയിലെടുത്തു

Synopsis

സെമിനാറിൽ പങ്കെടുക്കാനെത്തുമെന്ന് ഗവര്‍ണര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് എസ്എഫ്ഐ നിലപാട്

തിരുവനന്തപുരം: തൈക്കാട് ഗസ്റ്റ് ഹൗസിന് സമീപം വിവരാവകാശ കമ്മീഷൻ സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കടുക്കാൻ ഗവർണർ എത്തുന്നതിന് മുൻപ് സംഭാരവുമായി സംഘടിച്ചെത്തി എസ്എഫ്ഐ പ്രവര്‍ത്തകര്‍. നിലമേലിൽ റോഡിലിരുന്ന് ക്ഷീണിച്ച ഗവര്‍ണര്‍ക്ക് ക്ഷീണം അകറ്റാനെന്ന പേരിലാണ് സംഭാര പ്രതിഷേധത്തിന് പ്രവര്‍ത്തകരെത്തിയത്. ഇവരെ സ്ഥലത്ത് നിന്ന് പൊലീസ് മാറ്റി. രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം തുടരുമെന്നും അണുവിട പിന്നോട്ടില്ലെന്നും പറഞ്ഞ എസ്എഫ്ഐ നേതാവ് പൊലീസ് സംഭാരം മാറ്റിയത് അവരുടെ ജോലിയാണെന്നും പറഞ്ഞു.

സെമിനാറിൽ പങ്കെടുക്കാനെത്തുമെന്ന് ഗവര്‍ണര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷൊ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ തൈക്കാട് നടക്കുന്ന പരിപാടിയിലും പ്രതിഷേധം അരങ്ങേറാൻ സാധ്യതയുണ്ട്. ഇവിടെ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്