എംഎൽഎ വി കെ പ്രശാന്തിനെ തടഞ്ഞതിന് കൗൺസിലർക്കെതിരെ കേസെടുത്തു. കൗൺസിലർ സുഗതനെതിരെയാണ് കേസെടുത്തത്.

തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിനെ തടഞ്ഞതിന് കൗൺസിലർക്കെതിരെ കേസെടുത്തു. കൗൺസിലർ സുഗതനെതിരെയാണ് കേസെടുത്തത്. വാഴോട്ടുകോണത്ത് നടന്ന ഒരു ഉദ്ഘാടന പരിപാടിയിൽ ക്ഷണിക്കാത്തതിന് സുഗതൻ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. വട്ടിയൂർക്കാവ് പൊലീസാണ് കേസെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വാഴോട്ടുകോണത്ത് ആരോ​ഗ്യമന്ത്രി വീണാ ജോർജ് പങ്കെടുക്കേണ്ടയിരുന്ന ഒരു മഹിളാമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ഉണ്ടായിരുന്നു. പക്ഷേ മന്ത്രിയുടെ അസാന്നിധ്യത്തിൽ എംഎൽഎ വി കെ പ്രശാന്ത് ആണ് അത് ഉദ്ഘാടനം ചെയ്തത്. ഈ ചടങ്ങിൽ ക്ഷണിച്ചില്ല എന്നാരോപിച്ചാണ് വാഴോട്ടുകോണം കൗൺസിലറായ സു​ഗതൻ പ്രതിഷേധിക്കുകയും എംഎൽഎയുടെ കാർ തടയുകയും ചെയ്തത്. വേദിയിലിരുന്നവരെയും മൈക്ക് ഓപറേറ്റർമാരെയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വി കെ പ്രശാന്ത് എംഎൽഎ നൽകിയ പരാതിയിലാണ് കേസെടുത്തത്.