കാലിക്കറ്റ് സര്‍വകലാശാല ഹോസ്റ്റലില്‍ എസ്എഫ്ഐ- യുഡിഎസ്എഫ് സംഘർഷം, രണ്ട് വിദ്യാര്‍ത്ഥികൾക്ക് പരിക്ക്

Published : Nov 04, 2025, 11:01 PM IST
UDSF_SFI Fight

Synopsis

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ എസ്എഫ്ഐ യുഡിഎസ്എഫ് സംഘർഷം. സംഘര്‍ഷത്തില്‍ രണ്ട് യുഡിഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റു

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ എസ്എഫ്ഐ യുഡിഎസ്എഫ് സംഘർഷം. സംഘര്‍ഷത്തില്‍ രണ്ട് യുഡിഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവത്തില്‍ പരാതി നൽകിയിട്ടും കേസ് എടുക്കാത്തതിൽ പ്രതിഷേധിച്ച് തേഞ്ഞിപ്പലം പൊലീസ് സ്‌റ്റേഷനിൽ യുഡിഎസ്എഫ് നേതാക്കൾ കുത്തിയിരുപ്പ് സമരം നടത്തുകയാണ് നിലവില്‍. കെഎസ്‌യു സംസ്ഥാന ട്രഷറർ ആദിൽ കെ കെ ബി, എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് കബീർ മുതുപറമ്പ് എന്നിവർ ആണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്. സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരുന്നു. അതിന് പിന്നാലെ ഇരു വിദ്യാര്‍ത്ഥി സംഘടനകളിലെ പ്രവര്‍ത്തകരും തമ്മില്‍ പലപ്പോഴായി ഏറ്റുമുട്ടല്‍ ഉണ്ടായിട്ടുണ്ട്. അതിന്‍റെ തുടര്‍ച്ചയെന്നോണമാണ് നിലവിലെ സംഘര്‍ഷം.

 

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം