'കെ റയിലിൽ അപ്പം വിറ്റ പോലെയാകില്ല, പോക്സോ കേസിലെ 164 ലെ വ്യാജ പ്രചരണം'; ഗോവിന്ദനെതിരെ കേസെടുക്കണമെന്നും ഷാഫി

Published : Jun 18, 2023, 10:29 PM IST
'കെ റയിലിൽ അപ്പം വിറ്റ പോലെയാകില്ല, പോക്സോ കേസിലെ 164 ലെ വ്യാജ പ്രചരണം'; ഗോവിന്ദനെതിരെ കേസെടുക്കണമെന്നും ഷാഫി

Synopsis

താൻ പീഡിപ്പിക്കപ്പെട്ടപ്പോൾ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും പീഡന വിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടിട്ടിലെന്നാണ് അതിജീവിതയുടെ മൊഴിയെന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു

പാലക്കാട്: മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിലെ കൂട്ടു പ്രതിയാണ് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ ആരോപണത്തിൽ രൂക്ഷമായി പ്രതികരിച്ച് ഷാഫി പറമ്പിൽ. കെ റയിലിൽ അപ്പം വിറ്റ പോലെയാകില്ല, പോക്സോ കേസിലെ ഇരയുടെ 164 സ്റ്റേറ്റ്മെന്റിനെ കുറിച്ച് വ്യാജപ്രചാരണം എന്ന് ഷാഫി ഓ‍ർമ്മിപ്പിച്ചു. വ്യാജപ്രചാരണം നടത്തിയ ഗോവിന്ദനെതിരെ കേസെടുക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

ഒന്നിക്കാൻ അൽഫിയ-അഖിൽ, കൂട്ടായി കോവളം പൊലീസ്; ക്ഷേത്രത്തിൽ താലികെട്ട് തടഞ്ഞ് കായംകുളം പൊലീസിന്‍റെ ബലപ്രയോഗം

എം വി ഗോവിന്ദൻ പറഞ്ഞത്

മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിലെ കൂട്ടു പ്രതിയാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. താൻ പീഡിപ്പിക്കപ്പെട്ടപ്പോൾ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും പീഡന വിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടിട്ടിലെന്നാണ് അതിജീവിതയുടെ മൊഴിയെന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. ഒരു പത്രത്തിൽ വാർത്ത വന്നിട്ടുണ്ടെന്ന് സൂചിപ്പിച്ചാണ് കെ സുധാകരനെതിരെ എം വി ഗോവിന്ദൻ ആരോപണം ഉന്നയിച്ചത്.  ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പോക്സോ കേസിലും സുധാകരന്റെ മൊഴിയെടുക്കുന്നതിന് ശ്രമിക്കുകയാണെന്നും ഗോവിന്ദൻ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നു.

സുധാകരന്‍റെ പ്രതികരണം

സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉയർത്തിയ ആരോപണം പൂർണമായും തള്ളിയാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്തുവന്നത്. മനസാ വാച തനിക്ക് പോക്സോ കേസുമായി ഒരു ബന്ധവുമില്ലെന്നും ആരോപണത്തിന് പിറകിൽ സി പി എം ആണെന്നും കെ സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പീഡനം നടക്കുമ്പോൾ താനവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത പറഞ്ഞിട്ടില്ല. സാക്ഷികളാരും അങ്ങനെ പറഞ്ഞിട്ടില്ലെന്നും സുധാകരൻ പ്രതികരിച്ചു. ഇര നൽകാത്ത മൊഴി സി പി എമ്മിനെങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണം. ആരോപണം തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും. 164 രഹസ്യമൊഴിയാണ് പെൺകുട്ടി നൽകിയത്. അതെങ്ങനെ സി പി എമ്മിന് ലഭ്യമായെന്നതിൽ വ്യക്തത വരുത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം