ഇ പി ജയരാജനെതിരായ ആരോപണം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഷാഫി പറമ്പിൽ

Published : Dec 26, 2022, 01:58 PM ISTUpdated : Dec 26, 2022, 02:00 PM IST
ഇ പി ജയരാജനെതിരായ ആരോപണം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഷാഫി പറമ്പിൽ

Synopsis

30 വർഷം കൊണ്ട് ബംഗാളിൽ സിപിഎം ചെയ്ത് തീർത്ത കൊള്ളരുതായ്മകളാണ് ആറ് വർഷം കൊണ്ട് കേരളത്തിൽ ചെയ്തതെന്ന് ഷാഫി പറമ്പിൽ വിമര്‍ശിച്ചു.

പാലക്കാട്: സിപിഎം നേതാക്കളുടെ വെളിപ്പെടുത്തലുകളിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. പാർട്ടി അന്വേഷണം പ്രഖ്യാപിച്ച് തടിത്തപ്പാൻ ഇതൊരു ഉള്‍പാർട്ടി തർക്കമല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. സിപിഎമ്മിലെ മാഫിയ വൽക്കരണമാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഇത്ര ഗുരുതരമായ വിഷയത്തിൽ മുഖ്യമന്ത്രി ഈ വർഷം തന്നെ പ്രതികരിക്കണമെന്നും ഷാഫി പറമ്പിൽ പരിഹസിച്ചു.

30 വർഷം കൊണ്ട് ബംഗാളിൽ സിപിഎം ചെയ്ത് തീർത്ത കൊള്ളരുതായ്മകളാണ് ആറ് വർഷം കൊണ്ട് കേരളത്തിൽ ചെയ്തതെന്ന് ഷാഫി പറമ്പിൽ വിമര്‍ശിച്ചു. സിപിഎം നേതാക്കളുടെ മക്കൾ എങ്ങനെ ഇത്ര പണക്കാരായി എന്നും അദ്ദേഹം ചോദിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി മൗനം തുടരുകയാണ്. 2022 ൽ തന്നെ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും ഷാഫി പരിഹാസിച്ചു.  
 

PREV
Read more Articles on
click me!

Recommended Stories

കനത്ത സുരക്ഷ; വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം, സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ
'ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപിക്ക് വോട്ട് തൃശൂരിൽ, തദ്ദേശത്തിൽ തിരുവനന്തപുരത്ത്'; തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്ന് വി എസ് സുനിൽകുമാർ