കൊവിഡ് രോഗി പീഡിപ്പിക്കപ്പെട്ട സംഭവം: സര്‍ക്കാറിന്റെ ഗുരുതര പിഴവെന്ന് ഷാഫി പറമ്പില്‍

By Web TeamFirst Published Sep 6, 2020, 5:30 PM IST
Highlights

വാളയാറിലും പാലത്തായിയിലും ഉള്‍പ്പെടെ പീഡനക്കേസുകളില്‍ പൊലീസും സര്‍ക്കാരും പ്രതികള്‍ക്കൊപ്പം അടിയുറച്ച് നില്‍ക്കുന്നത് ക്രിമിനലുകള്‍ക്ക് പ്രചോദനവുമാകുന്നു. 
 

തിരുവനന്തപുരം: സര്‍ക്കാറിന്റെ ഗുരുതരമായ പിഴവാണ് കൊവിഡ് രോഗി പീഡനമേല്‍ക്കാന്‍ കാരണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. നിരവധി അതീവ ഗൗരവതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നൗഫലിനെ 108 ആംബുലന്‍സിന്റെ ഡ്രൈവറായി ജീവന്‍ രക്ഷിക്കാനേല്‍പ്പിച്ചത് ആദ്യത്തെ പിഴയാണെന്നും ആരോഗ്യ പ്രവര്‍ത്തകരൊപ്പമില്ലാതെ ഒരു അസുഖ ബാധിതയെ ആംബുലന്‍സില്‍ കയറ്റി അയച്ചത് രണ്ടാമത്തെ പിഴവാണെന്നും ഷാഫി പറമ്പില്‍ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. 

വാളയാറിലും പാലത്തായിയിലും ഉള്‍പ്പെടെ പീഡനക്കേസുകളില്‍ പൊലീസും സര്‍ക്കാരും പ്രതികള്‍ക്കൊപ്പം അടിയുറച്ച് നില്‍ക്കുന്നത് ക്രിമിനലുകള്‍ക്ക് പ്രചോദനവുമാകുന്നെന്നും ഈ സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് ഒപ്പമല്ലാതെ ആര്‍ക്കൊപ്പമാണെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

നിരവധി അതീവ ഗൗരവതരമായ ക്രിമിനല്‍  കേസുകളില്‍ പ്രതിയായ നൗഫലിനെ 108 ആംബുലന്‍സിന്റെ ഡ്രൈവറായി  ജീവന്‍ രക്ഷിക്കാനേല്‍പ്പിച്ചത്  ആദ്യത്തെ പിഴ.
ആരോഗ്യ പ്രവര്‍ത്തകരൊപ്പമില്ലാതെ ഒരു അസുഖ ബാധിതയെ ആംബുലന്‍സില്‍ കയറ്റി അയച്ചത് രണ്ടാമത്തെ പിഴ .
വാളയാറിലും പാലത്തായിയിലും ഉള്‍പ്പെടെ പീഡനക്കേസുകളില്‍ പോലീസും സര്‍ക്കാരും പ്രതികള്‍ക്കൊപ്പം അടിയുറച്ച് നില്‍ക്കുന്നത് ക്രിമിനലുകള്‍ക്ക് പ്രചോദനവുമാകുന്നു .
ഈ സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് ഒപ്പമല്ലാതെ  ആര്‍ക്കൊപ്പമാണ് ?

click me!