മാധ്യമങ്ങളോട് പ്രതികരിച്ച് ഷാഫി പറമ്പിൽ; 'നേതൃത്വത്തിൻ്റെ തീരുമാനങ്ങൾ അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം'

Published : Mar 18, 2026, 02:13 PM IST
Shafi parambil

Synopsis

സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പ്രശ്നം കോൺഗ്രസിൽ മാത്രമല്ല ഉള്ളത്. ഡൽഹിയിൽ നടക്കുന്നത് എംപിമാരെ കുറിച്ചുള്ള ചർച്ച മാത്രമല്ല. മറ്റ് സീറ്റുകളിലേക്കുള്ള ചർച്ചയും നടക്കുന്നുണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

കോഴിക്കോട്: കെ സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണമെന്നും ഭരണം കിട്ടും എന്നതിനാൽ അർഹതയും ആഗ്രഹവുമുള്ള കൂടുതൽ പേർ സ്ഥാനാർഥികളാവാൻ വരുന്നത് സ്വാഭാവികമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. നേതൃത്വത്തിൻ്റെ തീരുമാനങ്ങൾ അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പ്രശ്നം കോൺഗ്രസിൽ മാത്രമല്ല ഉള്ളത്. ഡൽഹിയിൽ നടക്കുന്നത് എംപിമാരെ കുറിച്ചുള്ള ചർച്ച മാത്രമല്ല. മറ്റ് സീറ്റുകളിലേക്കുള്ള ചർച്ചയും നടക്കുന്നുണ്ട്. എംപിമാരിലേക്ക് വിഷയം കേന്ദ്രീകരിക്കേണ്ടതില്ല. പികെ ശശിയുടെ കാര്യത്തിൽ പാർട്ടിയെടുക്കുന്നതാണ് തൻ്റെയും തീരുമാനം. സിപിഎം വിട്ടുവന്നവരെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയ സാഹചര്യം അനുസരിച്ചാണെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു. രമേഷ് പിഷാരടി പാലക്കാടിന് യോജിച്ച വ്യക്തിയാണെന്നും പ്രതിസന്ധികാലത്തും പാർട്ടിക്കൊപ്പം നിലകൊണ്ട കലാകാരനാണെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പ്രതിഷേധം; കുട്ടനാട്ടിലെ കോൺഗ്രസിൽ പൊട്ടിത്തെറി, നേതാക്കൾ കൂട്ടത്തോടെ രാജിവച്ചു
ഒറ്റപ്പാലത്ത് മത്സരിക്കുമെന്ന് ഉറപ്പിച്ച് പികെ ശശി; നാളെ മണ്ഡലത്തിൽ റോഡ് ഷോ, സ്ഥാനാർത്ഥിത്വം ഇന്ന് പ്രഖ്യാപിക്കും