ഗൂഢാലോചന കേസ്: ഷാജ് കിരണിൻ്റെ സുഹൃത്ത് ഇബ്രാഹിം രഹസ്യമൊഴി നൽകി

Published : Jul 08, 2022, 09:38 PM ISTUpdated : Jul 08, 2022, 09:52 PM IST
ഗൂഢാലോചന കേസ്: ഷാജ് കിരണിൻ്റെ സുഹൃത്ത് ഇബ്രാഹിം രഹസ്യമൊഴി നൽകി

Synopsis

പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകിയത്.

പാലക്കാട്: ഗൂഡാലോചന കേസിൽ ഷാജ് കിരണിൻ്റെ സുഹൃത്ത് ഇബ്രാഹിം രഹസ്യമൊഴി നൽകി. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകിയത്. ഇന്ന് ഉച്ചയ്ക്കാണ് മൊഴി നൽകിയത്. സ്വപ്നക്കെതിരെ പാലക്കാട്ടെ സിപിഎം നേതാവ് സി പി പ്രമോദ് നൽകിയ പരാതിയിൽ കേസെടുത്തിരുന്നു. കേസിൽ  സാക്ഷികളാണ് ഷാജ് കിരണും ഇബ്രാഹിമും. ഷാജ് കിരണിൻ്റെ മൊഴി അടുത്തയാഴ്ച എടുക്കും.

ഗൂഢാലോചനാക്കേസ് റദ്ദാക്കണമെന്ന് സ്വപ്ന സുരേഷ്; എന്തുകൊണ്ട് റദ്ദാക്കണമെന്ന് കോടതി, ഹർജി തിങ്കളാഴ്ച പരിഗണിക്കും

തനിക്കെതിരെയുള്ള ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്‍റെ ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. റദ്ദാക്കണമെന്ന ഹർജി നിലനിൽക്കുമോയെന്ന് വാദം കേട്ട ശേഷം തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു. കേസ് എന്തുകൊണ്ട് റദ്ദാക്കണമെന്ന് വ്യക്തമാക്കാൻ സ്വപ്നയോട് കോടതി ആവശ്യപ്പെട്ടു

ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയും മകളും ഭാര്യയുമടക്കം രാജ്യ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടെന്നും കോൺസുൽ ജനറൽ ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെന്പിൽ ലോഹ വസ്തുക്കൾ കൊടുത്തയച്ചെന്നതടക്കമുള്ള മൊഴികളാണ് സ്വപ്ന നൽകിയിട്ടുള്ളത്. മുൻമന്ത്രി കെ.ടി ജലീൽ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും 164ൽ വെളിപ്പെടുത്തലുകളുണ്ട്. ഇത് മാധ്യമങ്ങൾക്ക് മുന്നിൽ സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതിലാണ് ഗൂഢാലോചന കേസ് എടുത്തിട്ടുള്ളത്.

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം