
പാലക്കാട്: പാലക്കാട്ടെ മഹിളാമോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യ, അതുണ്ടാക്കിയ അലയൊലികൾ ഇപ്പോഴും അടങ്ങിയിട്ടില്ല. പ്രാദേശിക ബിജെപി നേതാവ് പ്രജീവാണ് ആത്മഹത്യക്ക് കാരണമെന്നാണ് ശരണ്യയുടെ കുടുംബത്തിന്‍റെ ആരോപണം. പ്രജീവ് തന്നെ പല രീതിയിൽ ഉപയോഗിച്ചതായി ശരണ്യയുടെ ആത്മഹത്യാകുറിപ്പിൽ പറയുന്നു. അതേസമയം പ്രജീവിന് പാർട്ടി ചുമതലയുമില്ലെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം.
കഴിഞ്ഞ ദിവസമാണ് മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ശരണ്യയുടെ അഞ്ച് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ ബിജെപി പ്രാദേശിക നേതാവ് പ്രജീവാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കുന്നുണ്ട്. പ്രജീവ് തന്നെ പലരീതിയിൽ ഉപയോഗിച്ചു ഒടുവിൽ താൻ മാത്രം കുറ്റക്കാരിയായി.
Read more: കവളപ്പാറ മുത്തപ്പൻകുന്നിന് മറുവശത്തെ തുടിമുട്ടിയിൽ കണ്ടെത്തിയ വിള്ളൽ, അപകടസാധ്യതയില്ലെന്ന് വിദഗ്ധർ
പ്രജീവിനെ വെറുതെ വിടരുതെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ബന്ധുക്കൾ പ്രജീവിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രജീവിനെ വീഡിയോക്കോളിൽ വിളിച്ചാണ് ശരണ്യ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു. അതേസമയം പ്രജീവ് ബിജെപി ഭാരവാഹിയെന്ന പ്രചരണം തള്ളി ജില്ലാ നേതൃത്വം രംഗത്തെത്തി.പോസ്റ്റ്മോർട്ടത്തിനു ശേഷം കേസിൽ പൊലീസ് തുടർനടപടികൾ സ്വീകരിക്കും.
രാജകുമാരി: ഇടുക്കിയില്‍ സ്കൂൾ ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. രാജകുമാരി പഞ്ചായത്തിലെ ഖജനാപറ ടൗണിനു സമീപം അരമനപാറ റോഡിലാണ് അപകടം നടന്നത്. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. എസ്റ്റേറ് തൊഴിലാളികളുമായി അരമനപാറയിൽ നിന്നും വന്ന ജീപ്പ് എതിർ ദിശയിൽ നിന്നും വന്ന ഒരു സ്കൂൾ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
Read More : ആവശ്യത്തിന് ഡോക്ടര്‍മാരില്ല, മരുന്ന് ക്ഷാമവും, അവഗണനയില്‍ അടിമാലി താലൂക്ക് ആശുപത്രി
ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻവശം തകര്‍ന്നു. ജീപ്പിൽ ഉണ്ടായിരുന്ന ഏഴ് തൊഴിലാളികൾക്ക് അപകടത്തില്‍ പരിക്കേൽക്കുകയും ചെയ്തു. ഉടനെ തന്നെ നാട്ടുകാർ പരിക്കേറ്റവരെ രാജകുമാരി ആശുപത്രിയിൽ എത്തിച്ചു. പിന്നീട് പ്രാഥമിക ചികിത്സ നൽകി തൊഴിലാളികളെ വിദഗ്ധ ചികിത്സക്കായി തമിഴ്നാട്ടിലേക് കൊണ്ടുപോയി. പരിക്കേറ്റ ഏഴുപേരെയും തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്.