ഷാരോണ്‍ വധക്കേസ്:സിപിഎം പ്രവർത്തകൻ വിഷ്ണുവിന്‍റെ  ശിക്ഷാ വിധി കുറച്ച ഹൈക്കോടതി വിധി ശരിവച്ച് സുപ്രീംകോടതി

Published : Sep 11, 2023, 01:36 PM ISTUpdated : Sep 11, 2023, 01:44 PM IST
 ഷാരോണ്‍ വധക്കേസ്:സിപിഎം പ്രവർത്തകൻ വിഷ്ണുവിന്‍റെ  ശിക്ഷാ വിധി കുറച്ച ഹൈക്കോടതി വിധി ശരിവച്ച് സുപ്രീംകോടതി

Synopsis

കേസിൽ കീഴ് കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ ഏഴു വർഷമായിട്ടാണ് കേരള ഹൈക്കോടതി വിധിച്ചത്. ഇത് ചോദ്യം ചെയ്ത് കൊല്ലപ്പെട്ട ഷാരോണിന്‍റെ  മാതാവ് ഉഷാ മോഹനൻ ആണ് സുപ്രീം കോടതിയെ സമീപിച്ചത്

ദില്ലി: തൃശ്യൂർ മുല്ലശ്ശേരിയില്‍ ആര്‍എസ്‌എസ്‌  പ്രവർത്തകൻ ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം പ്രവർത്തകൻ വിഷ്ണുവിന്‍റെ  ശിക്ഷവിധി കുറച്ച ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി. ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് എ അമാനുള്ള എന്നിവർ അടങ്ങിയ ബെഞ്ചിന്‍റെയാണ് നടപടി. കേസിൽ കീഴ് കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ ഏഴു വർഷമായിട്ടാണ് കേരള ഹൈക്കോടതി വിധിച്ചത്. കൊലപാതകക്കുറ്റം നരഹത്യയായി കുറച്ചാണ് ഹൈക്കോടതി നടപടി. ഇത് ചോദ്യം ചെയ്ത് കൊല്ലപ്പെട്ട ഷാരോണിന്‍റെ  മാതാവ് ഉഷാ മോഹനൻ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. 2019 കേസിൽ കോടതി സംസ്ഥാനസർക്കാരിന് ഉൾപ്പെടെ നോട്ടീസ് അയച്ചിരുന്നു. എന്നാൽ കൊലപ്പെടുത്തണമെന്ന  ഉദ്ദേശ്യത്തോടെയല്ല വിഷ്ണു ഷാരോണിനെ കുത്തിയതെന്നും ഇതിൽ ഗൂഢാലോചനയില്ലെന്നും വിഷ്ണുവിനായി അഭിഭാഷകൻ എം.ആർ. അഭിലാഷ് വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ച കോടതി ശിക്ഷവിധി കുറച്ച ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു.2012 ജനുവരിയിലാണ് ഷാരോൺ കുത്തേറ്റ് മരിച്ചത്.

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്