'കോൺ​ഗ്രസും താനും പലസ്തീനൊപ്പം, ഇസ്രായേലിനെ ന്യായീകരിച്ചിട്ടില്ല'; ഹമാസ് വിരുദ്ധ പരാമർശം തിരുത്താതെ തരൂര്‍

Published : Nov 23, 2023, 07:33 PM ISTUpdated : Nov 23, 2023, 09:36 PM IST
'കോൺ​ഗ്രസും താനും പലസ്തീനൊപ്പം, ഇസ്രായേലിനെ ന്യായീകരിച്ചിട്ടില്ല'; ഹമാസ് വിരുദ്ധ പരാമർശം തിരുത്താതെ തരൂര്‍

Synopsis

ഒരിടത്തും ഇസ്രായേലിനു അനുകൂലമായി പറഞ്ഞിട്ടില്ല. മത വിഷയമായി കാണരുതെന്നാണ് പറഞ്ഞത്.  കോൺഗ്രസ്‌ പാർട്ടിയുടെ നിലപാട് തന്നെയാണ് തന്റെയും നിലപാട്. യുദ്ധം നടക്കുമ്പോൾ സാധാരണക്കാരെ കൊല്ലുന്നത് മനുഷ്യത്വരഹിതമാണെന്നും ശശിതരൂർ പറഞ്ഞു.   

കോഴിക്കോട്: മുസ്ലിം ലീ​ഗിന്റെ പലസ്തീൻ ഐക്യദാർഢ്യറാലിയിൽ ഹമാസ് വിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ വിശദീകരണവുമായി കോൺ​ഗ്രസ് നേതാവ് ശശി തരൂർ. അന്നത്തെ മുപ്പത് മിനിറ്റിൽ കൂടുതലുള്ള പ്രസംഗത്തിൽ പറഞ്ഞത് പലസ്തീൻ ജനതയ്ക്കൊപ്പം എന്നാണെന്ന്ന ശശി തരൂർ പറ‍ഞ്ഞു. ഒരിടത്തും ഇസ്രായേലിനു അനുകൂലമായി പറഞ്ഞിട്ടില്ല. മത വിഷയമായി കാണരുതെന്നാണ് പറഞ്ഞത്. കോൺഗ്രസ്‌ പാർട്ടിയുടെ നിലപാട് തന്നെയാണ് തന്റെയും നിലപാട്. യുദ്ധം നടക്കുമ്പോൾ സാധാരണക്കാരെ കൊല്ലുന്നത് മനുഷ്യത്വരഹിതമാണെന്നും ശശിതരൂർ പറഞ്ഞു. എന്നാൽ ലീഗ് റാലിയിലെ ഹമാസ് വിരുദ്ധ പരാമ‍ര്‍ശം തരൂ‍ര്‍ തിരുത്തിയില്ല. 

മൺവിള മുരളി വധക്കേസ്; ജാമ്യമെടുത്ത് സൗദിയിലേക്ക് മുങ്ങിയ പ്രതിയെ കേരളത്തിലെത്തിച്ചു

അന്താരാഷ്ട്ര നിയമങ്ങളെ ബാധിക്കുന്ന വിഷയമാണിത്. 48മാധ്യമപ്രവർത്തകർ ഗസയിൽ കൊല്ലപ്പെട്ടു. എല്ലാവരും ആവശ്യപ്പെടുന്നത് ബോംബ് ആക്രമണം നിർത്തണം എന്നാണ്. ഒന്നര മാസമായി ഇസ്രായേൽ ഗാസയിൽ ആക്രമണം നടത്തുന്നു. ആശുപത്രിയിൽ ഉൾപ്പെടെ ബോംബിട്ട് ജനങ്ങളെ കൊല്ലുകയാണ്. ആശുപത്രികാളിൽ ഓക്സിജൻ ഇല്ല. വെള്ളം, ഭക്ഷണം എല്ലാം നിർത്തിയിരിക്കുകയാണ് ഗാസയിലെന്നും ശശി തരൂ‍ര്‍ പറഞ്ഞു. 

'കുട്ടികളെ വെയിലത്തു നിർത്തണ്ട എന്ന് തന്നെയാണ് അഭിപ്രായം': എംവി ​ഗോവിന്ദൻ

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം