'എഐസിസിക്ക് പുതിയ നേതൃത്വം ഉടന്‍ വേണം'; മാറ്റം കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിന് ഊര്‍ജമാകുമെന്ന് തരൂര്‍

By Web TeamFirst Published Sep 18, 2021, 1:02 PM IST
Highlights

സോണിയ ഗാന്ധി മികച്ച നേതാവാണ്. പക്ഷെ സ്ഥിരം അധ്യക്ഷ വേണമെന്ന ആവശ്യം നേതാക്കൾക്ക് ഇടയിൽ ഉണ്ട്. 

ദില്ലി: എഐസിസി നേതൃമാറ്റം ഉടൻ ഉണ്ടാവണമെന്ന് ശശി തരൂർ എംപി. അധ്യക്ഷസ്ഥാനം ഒഴിയണമെന്ന് സോണിയ ഗാന്ധി തന്നെ പറയുന്നു. അങ്ങനെയെങ്കില്‍ പുതിയ നേതൃത്വം ഉടന്‍ ഉണ്ടാകണം. അത് കോൺഗ്രസിന്റെ തിരിച്ച് വരവിന് കൂടുതൽ ഊർജം പകരുമെന്നും ശശി തരൂര്‍ പറഞ്ഞു.

സോണിയ ഗാന്ധി മികച്ച നേതാവാണ്. പക്ഷെ സ്ഥിരം അധ്യക്ഷ വേണമെന്ന ആവശ്യം നേതാക്കൾക്ക് ഇടയിൽ ഉണ്ട്. രാഹുൽ ഗാന്ധി ആ സ്ഥാനത്തേക്ക് വരുന്നെങ്കിൽ ഉടൻ ഉണ്ടാകണം. അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചു വരണമെങ്കിൽ ഇപ്പോൾ തന്നെ കോൺഗ്രസിൽ അഴിച്ചുപണികൾ ആവശ്യമാണെന്നും ശശി തരൂർ മൂവാറ്റുപുഴയിൽ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!