ജന്മദിനത്തില്‍ അത്ഭുതപ്പെടുത്തിയ ഒരു കോള്‍; 66ന്‍റെ പ്രത്യേകതയോ, ആശ്ചര്യപ്പെട്ട് തരൂര്‍

Published : Mar 09, 2022, 05:13 PM ISTUpdated : Mar 09, 2022, 05:17 PM IST
ജന്മദിനത്തില്‍ അത്ഭുതപ്പെടുത്തിയ ഒരു കോള്‍; 66ന്‍റെ പ്രത്യേകതയോ, ആശ്ചര്യപ്പെട്ട് തരൂര്‍

Synopsis

Shashi Tharoor Birthday -  ഇന്ത്യയുടെ വിശ്വ പൗരനനെന്ന് അറിയപ്പെടുന്ന തരൂരിന് സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ആശംസകള്‍ നേരിടുന്നവര്‍ നിരവധിയാണ്. എന്നാല്‍, തനിക്ക് ലഭിച്ച ഒരു ആശംസ അത്ഭുതപ്പെടുത്തി കളഞ്ഞുവെന്നാണ് തരൂര്‍ ഇപ്പോള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. 

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ (Shashi Tharoor)  ഇന്ന് 66-ാം ജന്മദിനം (Birthday) ആഘോഷിക്കുകയാണ്. ഇന്ത്യയുടെ വിശ്വ പൗരനനെന്ന് അറിയപ്പെടുന്ന തരൂരിന് സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ആശംസകള്‍ നേരിടുന്നവര്‍ നിരവധിയാണ്. എന്നാല്‍, തനിക്ക് ലഭിച്ച ഒരു ആശംസ അത്ഭുതപ്പെടുത്തി കളഞ്ഞുവെന്നാണ് തരൂര്‍ ഇപ്പോള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ആ ആശംസ മറ്റാരുടെയുമല്ല, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടേതാണ്.

ആഭ്യന്തര മന്ത്രി അമിത് ഷായില്‍ നിന്ന് ജന്മദിന ആശംസ നേരാനായുള്ള ഫോണ്‍ കോള്‍ എത്തിയത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും വല്ലാതെ സ്പർശിക്കുകയും ചെയ്തുവെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. 66 വയസ് തികയുന്നതിന് എന്തെങ്കിലും പ്രത്യേകത ഉണ്ടായിരിക്കണം. അമിത് ഷായുടെ നല്ല വാക്കുകള്‍ക്ക് നന്ദിയെന്നും തരൂര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശശി തരൂരിന് ആശംസകള്‍ നേര്‍ന്നു. ജീവിതത്തില്‍ സമാധാനവും സന്തോഷവും നിറയെട്ടെന്നായിരുന്നു മോദിയുടെ ആശംസ. ആരോഗ്യത്തോടെ ഏറെ നാള്‍ ജീവിക്കാന്‍ സാധിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. 

ഗോവയിലേത് റിസോർട്ട് രാഷ്ട്രീയമല്ല, കോൺ​ഗ്രസ് സ്ഥാനാർത്ഥികളെത്തിയത് പിറന്നാളാഘോഷത്തിനെന്ന് കോൺ​ഗ്രസ്

മുംബൈ: ​ഗോവയിലെ (Goa)  കോൺ​ഗ്രസ് സ്ഥാനാർത്ഥികൾ (Congress)  എല്ലാവരും റിസോർട്ടിൽ എത്തിയത് പിറന്നാളാഘോഷത്തിനാണെന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ദിഗംബർ കാമത്ത് (Digambar Kamat) . നാളെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ കോൺ​ഗ്രസ് സ്ഥാനാർത്ഥികളെല്ലാം റിസോർട്ടിൽ ഒത്തുകൂടിയത് അഭ്യൂഹങ്ങൾക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദിഗംബർ കാമത്തിന്റെ ഏഷ്യാനെറ്റ് ന്യൂസിനോടുള്ള പ്രതികരണം.

​ഗോവയിൽ കൂറ് മാറ്റ ഭീഷണി പാർട്ടിക്കില്ല എന്നാണ് ദിഗംബർ കാമത്ത് പറയുന്നത്. എക്സിറ്റ് പോൾ ഫലങ്ങൾ വിശ്വസിക്കുന്നില്ല, കോൺഗ്രസ് അധികാരത്തിലെത്തും. സഖ്യ ചർച്ചകൾ അവസാനിച്ചിട്ടില്ല. കേവല ഭൂരിപക്ഷം കിട്ടാത്ത പക്ഷം മറ്റ് പാർട്ടികളുമായി ചർച്ച നടത്തും. തൃണമൂലും എഎപിയുമായെല്ലാം നേതൃത്വം ചർച്ചകൾ നടത്തുന്നതായും ദിഗംബർ കാമത്ത് പറഞ്ഞു.

ഗോവയിൽ മുഴുവൻ കോൺ​ഗ്രസ് സ്ഥാനാർഥികളെയും റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. 38 സ്ഥാനാർഥികളും റിസോർട്ടിൽ ഉണ്ട്. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പള്ളികളിലും അമ്പലങ്ങളിലുമെല്ലാം സ്ഥാനാർഥികളെ എത്തിച്ച്, കൂറുമാറില്ലെന്ന്  കോൺഗ്രസ് സത്യം ചെയ്യിച്ചിരുന്നു. എക്സിറ്റ്പോൾ ​ഗോവയിൽ തൂക്ക് സഭ പ്രവചിച്ചതിന് പിന്നാലെയാണ് സ്ഥാനാർഥികളെ ഒന്നടങ്കം ബാംബോളിം റിസോർട്ടിലേക്ക് മാറ്റിയിരിക്കുന്നത്. അതേസമയം,റിസോർട്ട് രാഷ്ട്രീയം നാണക്കേടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പരിഹസിച്ചു.

PREV
Read more Articles on
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു