പുതിയ തിരുവനന്തപുരം മേയര്‍ക്ക് ആശംസകളുമായി തിരുവനന്തപുരം എംപി

Published : Dec 27, 2020, 07:37 PM ISTUpdated : Dec 27, 2020, 07:49 PM IST
പുതിയ തിരുവനന്തപുരം മേയര്‍ക്ക് ആശംസകളുമായി തിരുവനന്തപുരം എംപി

Synopsis

ഇന്ത്യന്‍ ജനസംഖ്യയുടെ 51 ശതമാനത്തോളം 25വയസിന് താഴെയുള്ളവരാണ് അവര്‍ക്ക് ലഭിക്കുന്ന പ്രാതിനിധ്യമാണ് ഇത്- ശശി തരൂര്‍ ആര്യ മേയറായ വാര്‍ത്ത പങ്കുവച്ച് ഫേസ്ബുക്കില്‍ കുറിച്ചു.   

തിരുവനന്തപുരം: രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന പദവിയിലേറാന്‍ പോകുന്ന ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി തിരുവനന്തപുരം എംപി ശശി തരൂര്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ആര്യ മേയറായ വാര്‍ത്ത പങ്കുവച്ച് ശശി തരൂരിന്‍റെ പ്രതികരണം. 

21 വയസായ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രന്‍ ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി കേരള തലസ്ഥാന കോര്‍പ്പറേഷനില്‍ എത്തുന്നു, അഭിനന്ദനങ്ങള്‍. ഇന്ത്യന്‍ ജനസംഖ്യയുടെ 51 ശതമാനത്തോളം 25വയസിന് താഴെയുള്ളവരാണ് അവര്‍ക്ക് ലഭിക്കുന്ന പ്രാതിനിധ്യമാണ് ഇത്- ശശി തരൂര്‍ ആര്യ മേയറായ വാര്‍ത്ത പങ്കുവച്ച് ഫേസ്ബുക്കില്‍ കുറിച്ചു. 

Warmest congratulations to 21 year-old student and newly-elected Councillor Arya Rajendran upon becoming India's...

Posted by Shashi Tharoor on Sunday, 27 December 2020

തിരുവനന്തപുരം കോർപ്പറേഷനെ നയിക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് തിരഞ്ഞെടുത്തത് ആര്യ രാജേന്ദ്രൻ എന്ന യുവ വനിതാനേതാവിനെയാണ്. രാഷ്ട്രീയ രംഗത്തെ മുൻ പരിചയങ്ങളെല്ലാം മാറ്റിനിർത്തിയാണ് ജില്ലാ നേതൃത്വത്തിന്റെ പിന്തുണയോടെ ആര്യ മേയർ സ്ഥാനത്തേക്ക് എത്തുന്നത്. പാർട്ടി ഏൽപ്പിച്ച പുതിയ ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് ആര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.


പാർട്ടിയേൽപ്പിച്ച ഉത്തരവാദിത്വത്തിനൊപ്പം പഠനവും കൂടി മുന്നോട്ട് കൊണ്ടു പോകണമെന്നാണ് കരുതുന്നത്. വിദ്യാർത്ഥിനികളും വിദ്യാഭ്യാസമുള്ളവരും വരണമെന്നുളളതും ജനങ്ങളുടെ കാഴ്ചപ്പാടാണെന്നും ആര്യ വ്യക്തമാക്കി. ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ല. പാർട്ടി പറയുന്നത് അനുസരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.  

ആൾ സെയിന്റ്സ് കോളേജിലെ ബിഎസ്‍സി മാത്‌സ് വിദ്യാർത്ഥിയായ ആര്യ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും, സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗവും കൂടിയാണ്. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽ ഐ സി ഏജന്റായ ശ്രീലതയുടേയും മകളാണ്. മകളിൽ പ്രതീക്ഷയെന്ന് പിതാവ് രാജേന്ദ്രൻ പ്രതികരിച്ചു. തീരുമാനങ്ങൾ എപ്പോഴും ആര്യയ്ക്ക് വിട്ടു കൊടുക്കാരാണ് പതിവ്. മേയർ ആകും എന്നറിയുന്നതിൽ  സന്തോഷം എന്നും രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൊഴിലുറപ്പ് ഭേദഗതി; ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്,ബിൽ നടപ്പാക്കുന്നതിൽ നിന്ന് പിൻമാറണം എന്ന് ആവശ്യം
രാജ്യാന്തര ചലച്ചിത്ര മേള; പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, ജനപ്രിയ ചിത്രമായി തന്തപ്പേര്, ഫിപ്രസി പുരസ്കാരം ഖിഡ്കി ഗാവിന്