
തിരുവനന്തപുരം : കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ കുംഭകോണമാണ് എഐ ക്യാമറയുമായി ബന്ധപ്പെട്ട് നടന്നതെന്ന് ഷിബു ബേബി ജോൺ. കരാർ ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണെങ്കിൽ പരിശോധിക്കാൻ 164 പേരെ നിയോഗിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണം. കായംകുളം കൊച്ചുണ്ണിയുടെ അൽഗോരിതത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ട് വന്നിട്ട് എങ്ങനെ പാവപ്പെട്ടവനെ പിഴിഞ്ഞ് അവതാരങ്ങൾക്ക് കാശുണ്ടാക്കാം എന്നാണ് നോക്കുന്നതെന്നും ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി.
എഐ ക്യാമറ വിവാദം; കെൽട്രോൺ ഓഫീസിൽ തള്ളിക്കയറിയ ആർവൈഎഫ് പ്രവർത്തകർ അറസ്റ്റിൽ
എ ഐ ക്യാമറ കരാർ ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് യുഡിഎഫ് ആവശ്യം. കരുനാഗപ്പള്ളി ആസ്ഥാനമായ ഇന്ത്യൻ ആൻറി കറപ്ഷൻ വിഷന്റെ സെക്രട്ടറി നൽകിയ പരാതിയിൽ ഇപ്പോൾ പ്രാഥമിക വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. മാർച്ച് മാസത്തിൽ സർക്കാർ അനുമതി ലഭിച്ചുവെങ്കിലും ഒരാഴ്ച മുമ്പാണ് അന്വേഷണം തുടങ്ങിയത്. പരാതിയിലുള്ള കമ്പനി വിജിലൻസ് ഉദ്യോഗസ്ഥർ വിളിച്ചുവെങ്കിലും അങ്ങനെയൊരു പരാതി നൽകിയിട്ടില്ലെന്നാണ് സംഘടനയുടെ ഭാരവാഹികള്‍ വിജിലൻസിനെ അറിയിച്ചത്. ലെറ്റർ ഹെഡും വ്യാജമാണെന്ന് സംഘടന ഭാരവാഹികള്‍ വിജിലൻസിനെ അറിയിച്ചു. ഇതിനകം മോട്ടോർ വാഹനവകുപ്പ് കെൽട്രോണുമായി ഉണ്ടാക്കിയ സാധാരണ പത്രവും മോട്ടോർ വാഹന കമ്മീഷണർ ഇറക്കിയിട്ടുള്ള ഉത്തരവുകളും വിജിലൻസിന് കൈമാറിയിട്ടുണ്ട്. കെൽട്രോണിനോട് കരാർ വിശദാംശങ്ങള്‍ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എഐ ക്യാമറകള്‍ വാങ്ങിയതുള്‍പ്പെടെ സേഫ് കേരള പദ്ധതിയിലെ മറ്റ് കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.
'എഐ ക്യാമറ പദ്ധതി രണ്ടാം ലാവ്‌ലിൻ, ജുഡീഷ്യൽ അന്വേഷണം വേണം, പിണറായി മഹാ മൗനം വെടിയണം': സതീശൻ