കായംകുളം എല്‍പി സ്കൂളിലെ ഭക്ഷ്യവിഷബാധക്ക് കാരണം ഷിഗെല്ല ബാക്ടീരിയ

By Web TeamFirst Published Jul 7, 2019, 3:46 PM IST
Highlights

ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്  93 കുട്ടികളാണ് ഇതുവരെ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്.
 

കായംകുളം: കായംകുളം എരുവ എൽപി സ്‌കൂളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടാകാൻ കാരണം ഷിഗെല്ലെ ബാക്ടീരിയ. വണ്ടാനം മെഡിക്കൽ കോളേജില്‍ നടന്ന പരിശോധനയിലാണ് ഭക്ഷ്യവിഷബാധക്ക് കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ചത്.

രോഗബാധ  ഉണ്ടായത് സ്കൂളിലെ ഭക്ഷണത്തില്‍ നിന്നാണോ അതോ ജല അതോറിറ്റിയുടെ വെള്ളത്തില്‍ നിന്നാണോയെന്ന് ജില്ലാഭരണകൂടം പരിശോധിച്ച് വരികയാണ്. ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്  93 കുട്ടികളാണ് ഇതുവരെ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്.

ഇന്നലെ രാവിലെ മുതലാണ് കായംകുളം എരുവ എല്‍പി സ്കൂളിലെ കുട്ടികള്‍ അസ്വസ്ഥത കാണിച്ചത്. രാവിലെ  അസ്വസ്ഥത കാണിച്ച കുട്ടികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.  എന്നാൽ പിന്നീട് ഉച്ചകഴിഞ്ഞ് കൂടുതൽ കുട്ടികൾക്ക് ചര്‍ദ്ദിലും അതിസാരവുമുണ്ടായി.
വീട്ടിലെത്തിയ ശേഷവും അസ്വസ്ഥതയുണ്ടായ കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

click me!