ഷിഗെല്ല രോഗം: എറണാകുളത്ത് ജാഗ്രതാ നിർദ്ദേശം കർശനമാക്കി

Published : Dec 31, 2020, 06:24 AM ISTUpdated : Dec 31, 2020, 08:20 AM IST
ഷിഗെല്ല രോഗം: എറണാകുളത്ത് ജാഗ്രതാ നിർദ്ദേശം കർശനമാക്കി

Synopsis

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 56 വയസ്സുകാരിയുടെ ആരോഗ്യനില തൃപ്തികരമാണ്. ജില്ലയിൽ രണ്ട് പേർ കൂടി നിരീക്ഷണത്തിലാണ്

കൊച്ചി: എറണാകുളത്ത് ഷിഗെല്ല രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ ജാഗ്രതാ നിർദ്ദേശം ക൪ശനമാക്കി ജില്ല ഭരണകൂട൦. പനി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുമായി എത്തുന്നവരെ ഷിഗെല്ല പരിശോധനക്ക് വിധേയരാക്കണമെന്ന് ജില്ല ആരോഗ്യവിഭാഗ൦ സ൪ക്കാ൪- സ്വകാര്യ ആശുപത്രികൾക്ക് നിർദ്ദേശം നൽകി. ചോറ്റാനിക്കര സ്വദേശിയായ 56 വയസ്സുക്കാരിക്ക് കഴിഞ്ഞ ദിവസമാണ് സ്വകാര്യ ആശുപത്രി ലാബിലെ പരിശോധനയിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്.

സർക്കാർ ലാബിലെ പരിശോധനയിൽ ഫലം വെള്ളിയാഴ്ച ലഭിക്കു൦. ഔദ്യോഗികമായി ഫലം പുറത്ത് വന്നില്ലെങ്കിലു൦ ജില്ല ഭരണകൂടം പ്രതിരോധ പ്രവർത്തനങ്ങൾ ഊ൪ജ്ജിതമാക്കി. ചോറ്റാനിക്കര പ്രദേശത്തെ എല്ലാ ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനകൾ തുടങ്ങി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 56 വയസ്സുകാരിയുടെ ആരോഗ്യനില തൃപ്തികരമാണ്. ജില്ലയിൽ രണ്ട് പേർ കൂടി നിരീക്ഷണത്തിലാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ