മുങ്ങിയ കപ്പലിലുള്ളത് 365 ടണ്‍ ചരക്ക്; ആശങ്കവേണ്ടെന്ന് കുഫോസ്, 'മത്സ്യം കഴിക്കുന്നതിൽ നിലവിൽ പ്രശ്നങ്ങളില്ല'

Published : May 28, 2025, 11:21 AM IST
മുങ്ങിയ കപ്പലിലുള്ളത് 365 ടണ്‍ ചരക്ക്; ആശങ്കവേണ്ടെന്ന് കുഫോസ്, 'മത്സ്യം കഴിക്കുന്നതിൽ നിലവിൽ പ്രശ്നങ്ങളില്ല'

Synopsis

സ്ഫോടനം ഉണ്ടായേക്കാവുന്ന കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകളുടെ കാര്യത്തിൽ മാത്രമാണ് ആശങ്കയുള്ളതെന്നും കുഫോസ് പ്രൊഫസർ ചെയര്‍ ഡോ. വിഎൻ സഞ്ജീവൻ പറഞ്ഞു.

കൊച്ചി: കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ ആശങ്ക വേണ്ടെന്ന് കുഫോസ് പ്രൊഫസര്‍ ചെയര്‍ ഡോ. വിഎൻ സഞ്ജീവൻ. 365 ടണ്‍ ചരക്ക് മാത്രമാണ് മുങ്ങിയ കപ്പലിലുള്ളത്. സംഭവത്തിന് പിന്നാലെ തന്നെ കേരള സരക്കാർ ആവശ്യമായ നടപടികൾ എല്ലാം സ്വീകരിച്ചിട്ടുണ്ട്. വാതകം പടരാതിരിക്കാനുള്ള നടപടികൾ കോസ്റ്റ് ഗാർഡ് സ്വീകരിച്ചിട്ടുണ്ട്.

മേഖലകളിൽ മീൻപിടിത്തം തടഞ്ഞിട്ടുണ്ട്. സ്ഫോടനം ഉണ്ടായേക്കാവുന്ന കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകളുടെ കാര്യത്തിൽ മാത്രമാണ് ആശങ്കയുള്ളത്. വെള്ളവുമായി കൂടിക്കലരുമ്പോള്‍ ആസ്തലീന്‍ വാതകം ഉണ്ടായി പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ട്. നിലവിൽ മത്സ്യം കഴിക്കുന്നതിൽ നിലവിൽ പ്രശനങ്ങളില്ലെന്നും മുൻകരുതലുകൾ മാത്രം മതിയെന്നും കുഫോസ് വിശദമായ പഠനം നടത്തുന്നുണ്ടെന്നും വിഎൻ സഞ്ജീവൻ പറഞ്ഞു.

പാപനാശം ബീച്ചിലെ ശുചീകരണം നിര്‍ത്തി

കണ്ടെയ്നറില്‍നിന്നുള്ള വസ്തുക്കള്‍ അടിഞ്ഞ വർക്കല പാപനാശം ബീച്ചിലെ ശുചീകരണ പ്രവർത്തനങ്ങൾ പൊലീസ് നിർത്തിവെച്ചു.
ശുചീകരണ പ്രവർത്തികൾ ഉടൻ പാടില്ലെന്ന കളക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.   ഇത് സംബന്ധിച്ച വർക്കല തഹസിൽദാരുടെ  അറിയിപ്പിനെ തുടർന്നാണ് പൊലീസ് ശുചീകരണ പ്രവർത്തികൾ നിർത്തിവച്ചത്. ഇന്നലെ വൈകുന്നേരം എഡിജിപിയുടെ ഓൺലൈൻ മീറ്റിങ്ങിലാണ് വർക്കല ഡിവൈഎസ്പിക്ക് നിർദ്ദേശം ലഭിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്: യുഡിഎഫ് രാപ്പകൽ സമരം ഇന്ന്; കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കും
ഗൂഗിള്‍ പേ വഴി പണം നൽകുന്നതിൽ തടസം, രാത്രി യുവതിയെ കെഎസ്ആര്‍ടിസിയില്‍ നിന്നും ഇറക്കിവിട്ടു, പരാതിയിൽ അന്വേഷണം