
തിരുവനന്തപുരം: കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ എംഎസ്‍സി എൽസ-3 എന്ന ചരക്ക് കപ്പൽ അപകടത്തിൽപ്പെട്ടതിനെ തുടര്‍ന്ന കടലിൽ വീണ അപകടകരമായ ഇന്ധനമടക്കം അടങ്ങിയ കണ്ടെയ്നറുകള്‍ ഇന്ന് ഉച്ചയ്ക്കുശേഷം തീരത്തെത്താൻ സാധ്യത. ആലപ്പുഴ തീരത്തായിരിക്കും കണ്ടെയ്നറുകള്‍ എത്താൻ കൂടുതൽ സാധ്യതയെന്നും തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.
ഇന്നലെ വൈകിട്ടോടെ കടലിൽ വീണ കണ്ടെയ്നറുകള്‍ ഇന്ന് ഉച്ചയ്ക്കുശേഷം തീരത്ത് എത്താനുള്ള സാധ്യതയാണുള്ളത്. കണ്ടെയ്നറുകള്‍ കണ്ടാൽ അടുത്തേക്ക് പോകരുത്. തൊടാനും പാടില്ല. തീരദേശത്ത് എന്തെങ്കിലും കണ്ടാൽ 112 ൽ വിളിച്ച് അറിയിക്കണം. അപൂർവ വസ്തു തീരദേശത്ത് കണ്ടാലും അറിയിക്കണം. എണ്ണപ്പാടയെ പ്രതിരോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്.
ആലപ്പുഴ തീരത്ത് കണ്ടെയ്നറുകളെത്താനാണ് ഏറ്റവും കൂടുതൽ സാധ്യത. കപ്പൽ മുങ്ങിയ സ്ഥലത്ത് നിന്നും 20 നോട്ടിക്കൽ മൈൽ പരിധിയിൽ മത്സ്യബന്ധനം നടത്തരുത്. എന്തെങ്കിലും കണ്ടാൽ 200 മീറ്റർ അകലെ മാറിനിൽക്കണം. എന്തെങ്കിലും കണ്ടാൽ വിവരം അറിയിക്കണം. റാപ്പിഡ് റെസ്പോൺസ് ടീം എല്ലാ ജില്ലകളിലും തയ്യാറാണ്. കണ്ടെയ്നറുകള്‍ കാണുന്ന സ്ഥലത്ത് ആളുകള്‍ കൂട്ടംകൂടി നിൽക്കരുത്.
മാധ്യമങ്ങൾ അടക്കം ജാഗ്രത പാലിക്കണമെന്നും ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.. വസ്തുക്കൾ അധികൃതർ മാറ്റുമ്പോൾ തടസം സൃഷ്ടിക്കരുത്. ദൂരെ മാറി നിൽക്കുവാൻ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്. പൊതുജനങ്ങൾ, മാധ്യമ പ്രവർത്തകർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, കടലിൽ അകപ്പെട്ട കപ്പൽ ജീവനക്കാരുമായി കോസ്റ്റ് ഗാർഡ് കപ്പൽ ഒരു മണിയോടെ എത്തും