വിയറ്റ്നാം കപ്പലുമായി ഇടിച്ച് അപകടം: ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി തെരച്ചിൽ തുടരുന്നു

Published : Mar 08, 2026, 05:59 AM ISTUpdated : Mar 08, 2026, 06:11 AM IST
kollam ship accident

Synopsis

ശക്തികുളങ്ങരയിൽ നിന്ന് വെള്ളിയാഴ്ച ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ സെന്റ് ജോസഫ് എന്ന ബോട്ടാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്. 11 മത്സ്യത്തൊഴിലാളികൾ ഉണ്ടായിരുന്ന ബോട്ടിലെ 9 പേരെ കപ്പലിൽ തന്നെ രക്ഷപ്പെടുത്തി.

കൊല്ലം: വിയറ്റ്നാം കപ്പലുമായി ഇടിച്ച് അപകടത്തിൽപ്പെട്ട കൊല്ലത്തെ മത്സ്യബന്ധന ബോട്ടിലെ ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെ ഇതുവരെയും കണ്ടെത്താനായില്ല. ശക്തികുളങ്ങരയിൽ നിന്ന് വെള്ളിയാഴ്ച ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ സെന്റ് ജോസഫ് എന്ന ബോട്ടാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്. 11 മത്സ്യത്തൊഴിലാളികൾ ഉണ്ടായിരുന്ന ബോട്ടിലെ 9 പേരെ കപ്പലിൽ തന്നെ രക്ഷപ്പെടുത്തി. എന്നാൽ കടലിൽ മുങ്ങി താഴ്ന്ന രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്താനായില്ല. തമിഴ്നാട്, വെസ്റ്റ് ബംഗാൾ സ്വദേശികളായ തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ശക്തികുളങ്ങര ഹാർബറിൽ നിന്ന് 120 നോട്ടിക്കൽ മൈൽ അകലെ ആയിരുന്നു അപകടം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്പീഡ് ബോട്ട് എടുത്ത് കൊച്ചി തീരത്ത് അടുപ്പിച്ച ഇറാൻ കപ്പലിന്‍റെ ദൃശ്യം പകര്‍ത്തി, അറസ്റ്റിലായ മാധ്യമ പ്രവർത്തകർ റിമാൻഡിൽ
തുട‍ർച്ചയായി കറന്റ് പോയി, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റിൽ 6 പേർ കുടുങ്ങി