ഹൽദിയ തുറമുഖത്ത് നിന്ന് ഷാർജയിലേക്ക് പോയ കപ്പൽ; സഹായ അഭ്യര്‍ത്ഥന എത്തിയത് വിഴിഞ്ഞം തുറമുഖത്ത് , തുണയായി ഇടപെടൽ

Published : Feb 19, 2025, 12:16 AM IST
ഹൽദിയ തുറമുഖത്ത് നിന്ന് ഷാർജയിലേക്ക് പോയ കപ്പൽ; സഹായ അഭ്യര്‍ത്ഥന എത്തിയത് വിഴിഞ്ഞം തുറമുഖത്ത് , തുണയായി ഇടപെടൽ

Synopsis

ഗുജറാത്തിൽ നിന്നും കരമാർഗം വിഴിഞ്ഞത്ത്‌ എത്തിച്ച സ്പെയർ പമ്പ്‌ തുറമുഖത്തിന്‍റെ ധ്വനി ടഗ് ഉപയോഗിച്ചാണ്‌ കപ്പലിൽ എത്തിച്ചത്‌. 

തിരുവനന്തപുരം: പുറംകടലിൽ യന്ത്രത്തകരാർ മൂലം കുടുങ്ങിപ്പോയ വിദേശ കപ്പലിന്  വിഴിഞ്ഞം തുറമുഖം അധികൃതർ തുണയായി. കുക്ക്‌ ഐലന്‍റ് ഫ്ലാഗ്‌ വൈ.എൽ. ഡബ്ല്യു എന്ന ബിറ്റുമിൻ ടാങ്കർ കപ്പലിനാണ്‌ വിഴിഞ്ഞത്ത് നിന്നും സഹായം നൽകിയത്. ഇന്ധന പമ്പ് കേടായതിനെ തുടർന്ന് അഞ്ച് ദിവസമായി വിഴിഞ്ഞത്ത് തുടരുകയായിരുന്നു.

ഗുജറാത്തിൽ നിന്നും കരമാർഗം വിഴിഞ്ഞത്ത്‌ എത്തിച്ച സ്പെയർ പമ്പ്‌ തുറമുഖത്തിന്‍റെ ധ്വനി ടഗ് ഉപയോഗിച്ചാണ്‌ കപ്പലിൽ എത്തിച്ചത്‌. കൊൽക്കത്തയിലെ ഹൽദിയ തുറമുഖത്തു നിന്ന് ഷാർജയിലേക്ക്‌ പോകുകയായിരുന്ന കപ്പലിൽ നിന്നും സഹായ അഭ്യർത്ഥന ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഡോവിൻസ്‌ റിസോഴ്സ്‌ എന്ന ഷിപ്പിംഗ്‌ ഏജൻസി തുറമുഖ അധികൃതരെ സമീപിച്ചെങ്കിലും ധ്വനി ടഗിന്‍റെ സർവ്വേ നടപടികൾ പൂർത്തിയായിട്ടില്ലാത്തതിനാൽ ടഗ് ആദ്യം അനുവദിച്ചിരുന്നില്ല.

 തുടർന്ന് തുറമുഖ അധികൃതർ യുദ്ധകാല അടിസ്ഥാനത്തിൽ ടഗിന്‍റെ സർവ്വേ നടപടികൾ പൂർത്തിയാക്കിയാണ് കപ്പലിലേക്ക്‌ സഹായം എത്തിച്ചത്. തുറമുഖ, കസ്റ്റംസ്‌ നടപടികൾ പൂർത്തിയാക്കി പമ്പ്‌ കപ്പലിൽ എത്തിച്ചു. തുറമുഖ ഡെപ്യൂട്ടി ഡയറക്ടർ ക്യപ്റ്റൻ അശ്വനി പ്രതാപ്‌, വിഴിഞ്ഞം തുറമുഖത്തിന്‍റെ ചാർജുള്ള പർസർ വിനുലാൽ , ധ്വനി ടഗിന്‍റെ ചാർജുള്ള എഞ്ചിനീയർ മരിയപ്രോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു 18‌ മണിക്കൂർ നീണ്ട ദൗത്യം പൂർത്തിയാക്കിയത്‌. തുറമുഖ ചാർജ്ജിനത്തിൽ 75000 രൂപയാണ്‌ വരുമാനമായി തുറമുഖത്തിന്‌ ലഭിച്ചത്‌‌.

അതിവേഗ റെയില്‍ പാതയ്ക്ക് ശ്രമം തുടരും; തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍ സഹായം തേടുമെന്ന് മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'