കൊച്ചി തീരത്തെ കപ്പലപകടം: സിംഗപ്പൂർ കമ്പനിക്ക് തിരിച്ചടി; പൊലീസ് അന്വേഷണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി

Published : Jul 22, 2026, 02:42 PM IST
KERALA HIGH COURT

Synopsis

തിരുവനന്തപുരം സ്വദേശിയുടെ 'സിത്താര' എന്ന ബോട്ടുമായാണ് സിംഗപ്പൂർ പതാകയുള്ള 'ഓറഞ്ച് വിക്ടോറിയ' എന്ന കപ്പലാണ് കൂട്ടിയിടിച്ചത്. സർക്കാറിന്റെ ഇടപെടലിനെ തുടർന്നാണ് 2021 മുതൽ നിലവിലുണ്ടായിരുന്ന സ്റ്റേ ഹർജി തള്ളി പൊലീസിന് അന്വേഷണം തുടരാൻ കോടതി അനുമതി നൽകിയത്.

കൊച്ചി: കൊച്ചി തീരത്ത് മത്സ്യബന്ധന ബോട്ടുമായി കപ്പൽ കൂട്ടിയിടിച്ച സംഭവത്തിൽ സിംഗപ്പൂർ കപ്പൽ കമ്പനിക്ക് തിരിച്ചടി. കേസിൽ കോസ്റ്റൽ പൊലീസ് നടത്തുന്ന അന്വേഷണത്തിന് ഏർപ്പെടുത്തിയിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി. തിരുവനന്തപുരം സ്വദേശിയുടെ 'സിത്താര' എന്ന ബോട്ടുമായാണ് സിംഗപ്പൂർ പതാകയുള്ള 'ഓറഞ്ച് വിക്ടോറിയ' എന്ന കപ്പലാണ് കൂട്ടിയിടിച്ചത്. സർക്കാറിന്റെ ഇടപെടലിനെ തുടർന്നാണ് 2021 മുതൽ നിലവിലുണ്ടായിരുന്ന സ്റ്റേ ഹർജി തള്ളി പൊലീസിന് അന്വേഷണം തുടരാൻ കോടതി അനുമതി നൽകിയത്.

തീരത്തുനിന്ന് 35 നോട്ടിക്കൽ മൈൽ അകലെ വെച്ചുണ്ടായ അപകടമായതിനാൽ കോസ്റ്റൽ പൊലീസിന് അന്വേഷണ അധികാരപരിധിയില്ലെന്ന കപ്പൽ കമ്പനിയുടെ വാദം കോടതി തള്ളി. അപകടം നടന്നത് ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലാണെന്നും, 2016-ലെ കേന്ദ്ര വിജ്ഞാപന പ്രകാരം ഇത്തരത്തിലുള്ള കേസുകൾ അന്വേഷിക്കാൻ കോസ്റ്റൽ പൊലീസിന് പൂർണ്ണ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. ഹൈകോടതിയുടെ നിർണ്ണായക ഉത്തരവ് അന്വേഷണ നടപടികളുമായി മുന്നോട്ടുപോകാൻ കോസ്റ്റൽ പൊലീസിന് വഴിതുറന്നിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെപിസിസി ആസ്ഥാനത്തേക്കുള്ള ബിജെപി മാർച്ചിൽ സം​ഘർഷം; വനിത പ്രവർത്തകയെ പൊലീസ് മുഖത്തടിച്ചെന്ന് ബിജെപി, ജലപീരങ്കി പ്രയോ​ഗിച്ചു
ഓണാഘോഷത്തിന് ഡാൻസ് പഠിക്കാൻ വന്നപ്പോഴുണ്ടായ സംഭവം 11കാരൻ തുറന്നുപറഞ്ഞത് കൗൺസിലിംഗിൽ; ബാലരാമപുരം സ്വദേശിക്ക് 23 വർഷം കഠിന തടവ്