'കൂടുതൽ ആരോ​ഗ്യവാനായി ഈ കേരളത്തെ നയിക്കണം', പിണറായി വിജയന്റെ ആരോ​ഗ്യത്തിന് വേണ്ടി പൊങ്കാലയിടാനെത്തി ശോഭ ജോർജ്

Published : Mar 03, 2026, 10:26 AM IST
Shoba george and Pinarayi vijayan

Synopsis

മുഖ്യമന്ത്രിയുടെ ആരോ​ഗ്യത്തിന് വേണ്ടി പൊങ്കാലയ‌ർപ്പിക്കാനെത്തി ശോഭ ജോ‌‌‌ർജ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ആരോ​ഗ്യത്തിന് വേണ്ടി പൊങ്കാലയ‌ർപ്പിക്കാനെത്തി ശോഭ ജോ‌‌‌ർജ്. ഒരേയൊരു ആ​ഗ്രഹമേയുള്ളൂ, പട്ടിണിയില്ലാത്ത ഒരു കേരളം നമുക്ക് തന്ന, സഹോദരന്റെ സ്ഥാനത്ത് ഞാൻ കാണുന്ന കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ആറ്റുകാലമ്മ പൂ‌ർണ ആരോ​ഗ്യം നൽകട്ടെ, ഇപ്പോഴും അദ്ദേഹം ആരോ​ഗ്യവാനാണ് കൂടുതൽ ആരോ​ഗ്യവാനായി ഈ കേരളത്തെ നയിക്കണം എന്നും ശോഭ ജോർജ് പറഞ്ഞു. ദേവിക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങളാണ് അനന്തപുരിയിൽ ഒത്തുകൂടിയിരിക്കുന്നത്. രാവിലെ 9.45 ന് ക്ഷേത്രത്തിൽ നിന്ന് അടുപ്പുവെട്ട് ചടങ്ങ് നടന്നു. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ അടുപ്പുകളിൽ ഭക്തർ പൊങ്കാല നിവേദ്യം തയ്യാറാക്കാൻ ആരംഭിച്ചിരിക്കുകയാണ്. ഉച്ച തിരിഞ്ഞ് 2.15 ന് നിവേദ്യ സമർപ്പണം നടത്തും.

ചന്ദ്രഗ്രഹണമായതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല. രാത്രി 8.30 ന് കുത്തിയോട്ട ബാലന്മാരെ ചൂരൽക്കുത്ത് ചടങ്ങ് നടക്കും. തുടർന്ന് രാത്രി 10.45 ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളത്തു പുറപ്പെടും. നാളെ രാത്രി 9.45 ന് കാപ്പഴിച്ചു ദേവിയെ കുടിയിളക്കും. രാത്രി 12.45 ന് നടത്തുന്ന കുരുതി തർപ്പണത്തോടെയാണ് ഈവർഷത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകുക. പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവർക്കായി അധിക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കെഎസ്ആർടിസിയും പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും നഗരത്തിൽ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഉടൻ പുറപ്പെടുക', പശ്ചിമേഷ്യ വിടാൻ പൗരന്മാരോട് ആവശ്യപ്പെട്ട് അമേരിക്ക, വരും മണിക്കൂറുകളിൽ ആക്രമണം ശക്തമാകുമെന്ന് റിപ്പോട്ടുകൾ
കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ മൂന്നാം വാരം നടന്നേക്കും, പ്രഖ്യാപനം ഈ മാസം പതിനഞ്ചോടെ മാത്രമെന്നും റിപ്പോർട്ട്