
തിരുവനന്തപുരം: സഭ നേരിടുന്ന വെല്ലുവിളികൾ ജനങ്ങളെ അറിയിക്കുമെന്നും വിശ്വാസികൾ വിവേകത്തോടെ വോട്ട് ചെയ്യുമെന്നും ബിഷപ്പ് റവ. ഡോ. പ്രിൻസ്റ്റൻ ബെൻ. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് വോട്ടിടണമെന്ന് നിർദ്ദേശം നൽകിയിട്ടില്ലെന്നും സഭയിലെ മുഴുവൻ ആളുകളും വോട്ടിടാൻ വരുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ സഭാ നിലപാട് ചോദിക്കുന്നു. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് വോട്ടിടണമെന്ന് നിർദ്ദേശം നൽകിയിട്ടില്ല. സഭ നേരിടുന്ന വെല്ലുവിളികൾ ജനങ്ങളെ അറിയിക്കും. സഭയിലെ മുഴുവൻ ആളുകളും വോട്ടിടാൻ വരും. സഭക്ക് മുന്നിലെ വെല്ലുവിളികൾ കണക്കിലെടുത്ത് രാഷ്ട്രീയ നിലപാട് എടുക്കാൻ എല്ലാവരും പ്രാപ്തരാണെന്നും സിഎസ്ഐ ബിഷപ്പ് വ്യക്തമാക്കി. പത്ത് ലക്ഷത്തോളം വിശ്വാസികൾ ഉണ്ട്. വോട്ട് നിർബന്ധമായും ചെയ്യണമെന്ന് സഭാവിശ്വാസികളെ പ്രേരിപ്പിക്കും. സഭ നേരിടുന്ന വെല്ലുവിളികൾ മുൻനിർത്തിയ ജനവിധിയായേക്കും. പുരോഹിതർ പറഞ്ഞാൽ കേൾക്കുന്നവരാണ് വിശ്വാസികൾ. പുരോഹിതരുടെ യോഗം വിളിക്കും. സഭാവിശ്വാസികളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിൽ നേരിട്ട് ഇടപെടില്ല. പക്ഷെ സഭ നേരിടുന്ന വെല്ലുവിളികൾ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ടിടി പ്രവീണിന്റെ സ്ഥാനാർത്ഥിത്വത്തിലും സിഎസ്ഐ ബിഷപ്പ് പ്രതികരിച്ചു. സ്ഥാനാർത്ഥിത്വം കൊണ്ട് മാത്രം സഭയുടെ നിലപാടെന്ന് വ്യാഖ്യാനിക്കാനാകില്ലെന്നും ടി ടി പ്രവീണിന് സഭാ വിശ്വാസികളെ സ്വാധീനിക്കാൻ കഴിഞ്ഞേക്കുമെന്നുമായിരുന്നു പ്രതികരണം. ദലിത് ക്രൈസ്തവർക്കുള്ള സംവരണ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ട് വിശാലമായ പരിഹാരം കാണേണ്ടതാണ്. മെഡിക്കൽ വിദ്യാഭ്യാസ സംവരണ പ്രശ്നം 2018 മുതൽ നേരിടുന്നു. എസ്ഐയുസി സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം ബിഷപ്പിൽ നിന്ന് എടുത്ത് മാറ്റിയത് പുന:സ്ഥാപിച്ചില്ല. എട്ടോ ഒമ്പതോ മണ്ഡലങ്ങളിൽ സഭാ വോട്ട് നിർണ്ണായകമാണെന്നും വിവേകപൂർവ്വമായ തീരുമാനം സഭാ വിശ്വാസികൾ എടുക്കുമെന്നും ബിഷപ്പ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam